രാമേശ്വരം ബലാത്സംഗ കൊല: ഉത്തരേന്ത്യൻ തൊഴിലാളികളെ കേ​ന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നെന്ന് വിമർശനം

രാമേശ്വരം ബലാത്സംഗ കൊലയുടെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ തൊഴിലാളികളുടെ മാപ്പിംഗ് നടത്താൻ തമിഴ്‌നാട് പൊലീസ് ഉത്തരവിട്ടെന്ന അഭ്യൂഹം വിവാദമാകുന്നു. പൊലീസ് സംഭവം നിഷേധിച്ചിട്ടുണ്ട്.

ഉത്തരേന്ത്യക്കാരുടെ, പ്രത്യേകിച്ച് വഴിയോരക്കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കാൻ ഡി.ജി.പി ശൈലേന്ദ്രബാബു പൊലീസിനോട് ആവശ്യപ്പെട്ടതായി സന്ദേശത്തിൽ അവകാശപ്പെട്ടു.

ഈ വാദം പൊലീസ് തള്ളിക്കളഞ്ഞിരിക്കുകയാണ്. രാമേശ്വരത്തെ ബലാത്സംഗ കൊലപാതക സംഭവത്തെത്തുടർന്ന്, തൊഴിലുടമകൾ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മുൻകാല ചരിത്രത്തെക്കുറിച്ച് അറിയാമെന്ന് ഉറപ്പാക്കാൻ തൊഴിലുടമകൾക്ക് നിർദ്ദേശം നൽകിയതായി ഡി.ജി.പി ശൈലേന്ദ്ര ബാബു പറഞ്ഞു.

അടുത്തിടെ, രാമേശ്വരം സ്വദേശിയായ 45 കാരിയായ മത്സ്യത്തൊഴിലാളിയെ മേഖലയിലെ ചെമ്മീൻ ഫാമിൽ ജോലി ചെയ്തിരുന്ന ഒറീസ സ്വദേശികളായ ആറ് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെട്ട ഈ സംഭവത്തെ തുടർന്നാണ് തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ തമിഴ്‌നാട് പൊലീസ് നിർദ്ദേശം നൽകിയത്.

ബലാത്സംഗവും കൊലപാതകവും നടന്നതിന് പിന്നാലെ രാമനാഥപുരം ജില്ലയിലെ 18 പഞ്ചായത്തുകൾ സർക്കുലർ ഇറക്കിയതായി 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Did Tamil Nadu Police order 'mapping' of North Indian workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.