വഖഫ് സ്വത്തുക്കളുടെ ഡിജിറ്റൽവൽക്കരണം മന്ദഗതിയിൽ; ആശങ്ക അറിയിച്ച് പി.വി. അബ്ദുൽ വഹാബ് എം.പി

ന്യൂഡൽഹി: രാജ്യത്തെ വഖഫ് സ്വത്ത് വിവരങ്ങളുടെ ഡിജിറ്റൽവൽക്കരണത്തിൽ കാലതാമസം. ആകെയുള്ള 8,72,352 വഖഫ് സ്വത്തിൽ ഇതുവരെ ഡിജിറ്റലായി രേഖപ്പെടുത്തിയത് 3.3 ലക്ഷം വഖഫ് സ്വത്തുക്കൾ മാത്രമാണെന്ന് രാജ്യസഭയിൽ പി.വി. അബ്ദുൽ വഹാബ് ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

വഖഫ് സ്വത്തുക്കൾ മുമ്പെങ്ങുമില്ലാത്ത വിധം വേട്ടയാടപ്പെടുന്ന ഈ കാലത്ത് അടിയന്തര സ്വഭാവത്തിൽ പരിഗണിക്കേണ്ട ഈ കാര്യം വൈകുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് പി.വി. അബ്ദുൽ വഹാബ് സഭയിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാറിന്റെ അലംഭാവമാണ് കാലതാമസത്തിന് കാരണം. സംസ്ഥാന വഖഫ് ബോർഡുകൾക്ക് കേന്ദ്ര വഖഫ് കൗൺസിൽ ഇത് സംബന്ധിച്ച് മതിയായ സഹായങ്ങൾ നൽകുന്നില്ല എന്നും എം.പി കുറ്റപ്പെടുത്തി. കേരളത്തിൽ 53,297 വഖഫ് സ്വത്തുക്കളാണുള്ളത്. ഇതിൽ 11,203 എണ്ണമാണ് ഡിജിറ്റിലായി രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് ന്യൂനപക്ഷ മന്ത്രാലയം തങ്ങളുടെ കയ്യിൽ വിവരങ്ങൾ ഇല്ല എന്നാണ് അറിയിച്ചത്. 

Tags:    
News Summary - Digitization of Waqf properties slow pv abdul wahab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.