ല​ക്ഷ​ദ്വീ​പ്​ എം.​പിയെ തിരക്കിട്ട്​ അ​യോ​ഗ്യ​നാ​ക്കിയതിൽ വിമർശനം

ന്യൂ​ഡ​ൽ​ഹി: വ​ധ​ശ്ര​മ കേ​സി​ൽ കോ​ട​തി ശി​ക്ഷി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ ല​ക്ഷ​ദ്വീ​പ്​ എം.​പി മു​ഹ​മ്മ​ദ്​ ഫൈ​സ​ലി​നെ അ​യോ​ഗ്യ​നാ​ക്കി ലോ​ക്സ​ഭ സെ​​ക്ര​ട്ടേ​റി​യ​റ്റ്​ വി​ജ്ഞാ​പ​നം. ശി​ക്ഷാ​വി​ധി മേ​ൽ​ക്കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ക്കാ​തെ എം.​പി സ്ഥാ​ന​ത്തി​ന്​ ഉ​ട​ന​ടി അ​യോ​ഗ്യ​ത ക​ൽ​പി​ച്ച​ത്​ വി​മ​ർ​ശ​ന​ത്തി​ന്​ ഇ​ട​യാ​ക്കി.

ക​വ​ര​ത്തി സെ​ഷ​ൻ​സ്​ കോ​ട​തി 10 വ​ർ​ഷ​ത്തെ ത​ട​വു​ വി​ധി​ച്ച ജ​നു​വ​രി 11 മു​ത​ൽ ലോ​ക്സ​ഭാം​ഗ​ത്വം ന​ഷ്​​ട​പ്പെ​ട്ട​താ​യി വി​ജ്ഞാ​പ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഭ​ര​ണ​ഘ​ട​ന​യു​ടെ 102 (എ​ൽ) (ഇ) ​അ​നുഛേ​ദം, ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ എ​ട്ടാം വ​കു​പ്പ്​ എ​ന്നി​വ പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. എ​ൻ.​സി.​പി നേ​താ​വു കൂ​ടി​യാ​ണ്​ പി.​പി. മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ.

ര​ണ്ടു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ജ​യി​ൽ​വാ​സ​ത്തി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ എം.​പി-​എം.​എ​ൽ.​എ പ​ദ​വി​യി​ൽ​നി​ന്ന്​ ഉ​ട​ന​ടി അ​യോ​ഗ്യ​രാ​കു​മെ​ന്നാ​ണ്​ 2013ലെ ​സു​പ്രീം​കോ​ട​തി വി​ധി. ശി​ക്ഷ സ്​​റ്റേ ചെ​യ്താ​ൽ അ​യോ​ഗ്യ​ത ക​ൽ​പി​ച്ച ന​ട​പ​ടി ഉ​ട​ന​ടി അ​സാ​ധു​വാ​കു​മെ​ന്ന്​ സു​പ്രീം​കോ​ട​തി 2020ൽ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കോ​ട​തി​വി​ധി മേ​ൽ​​ക്കോ​ട​തി സ്​​റ്റേ​ ചെ​യ്യാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ക്കാ​തെ പ്ര​തി​പ​ക്ഷ എം.​പി​ക്ക്​ ഉ​ട​ന​ടി അ​യോ​ഗ്യ​ത ക​ൽ​പി​ച്ച​ത്​ രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ വെ​ച്ചാ​ണെ​ന്നാ​ണ്​ വി​മ​ർ​ശ​നം. കാ​ലി​ത്തീ​റ്റ അ​ഴി​മ​തി കേ​സി​ൽ ആ​ർ.​ജെ.​ഡി നേ​താ​വ്​ ലാ​ലു​പ്ര​സാ​ദ്​ യാ​ദ​വി​നെ സി.​ബി.​ഐ കോ​ട​തി ശി​ക്ഷി​ച്ച 2013ൽ ​ആ​ഴ്​​ച​ക​ൾ​ക്കു ശേ​ഷ​മാ​ണ്​ അ​യോ​ഗ്യ​ത ന​ട​പ​ടി ഉ​ണ്ടാ​യ​ത്. സെ​പ്റ്റം​ബ​ർ 30ന്​ ​ലാ​ലു​വി​നെ ശി​ക്ഷി​ച്ചു. എം.​പി സ്ഥാ​ന​ത്തി​ന്​ അ​യോ​ഗ്യ​നാ​ക്കി വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്​ ഒ​ക്​​ടോ​ബ​ർ 21ന്. ​മു​ഹ​മ്മ​ദ്​ ഫൈ​സ​ലി​ന്‍റെ കാ​ര്യ​ത്തി​ൽ വി​ധി ജ​നു​വ​രി 11ന്​; ​അ​യോ​ഗ്യ​ത വി​ജ്ഞാ​പ​നം ര​ണ്ടാം ദി​വ​സം.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച പി.​എം. സ​ഈ​ദി​ന്‍റെ മ​രു​മ​ക​ൻ മു​ഹ​മ്മ​ദ്​ സാ​ലി​ഹി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന 2009ലെ ​കേ​സി​ലാ​ണ്​ മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ അ​ട​ക്കം നാ​ലു പേ​ർ​ക്ക്​ 10 വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വും ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്.

Tags:    
News Summary - Disqualifying Lakshadweep MP Criticized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.