ന്യൂഡൽഹി: ജില്ല ജഡ്ജിയുടെ കൊലപാതക കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത് ഗൗരവമുള്ളതിനാലാണെന്ന് ഝാർഖണ്ഡ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പ്രഭാത നടത്തത്തിനിടെയാണ് ധൻബാദ് ജില്ല അഡീഷനൽ ജഡ്ജി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയത്.
സി.ബി.ഐ അന്വേഷണവുമായി സഹകരിക്കുമെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കൊല്ലെപ്പട്ട ജഡ്ജിക്ക് സുരക്ഷ ഉദ്യോഗസ്ഥനെ നൽകിയിരുന്നെന്നും അഭിഭാഷകൻ പല്ലവി ലാംഗർ മുഖേന ഝാർഖണ്ഡ് കോടതിയെ അറിയിച്ചു. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് വ്യാഴാഴ്ച സംസ്ഥാനം കോടതിയെ വിവരങ്ങൾ ധരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.