ചെന്നൈ: സമസ്ത മേഖലകളിലും കാവിവത്കരണം നടത്തുന്ന കേന്ദ്രസർക്കാറിനെയും അഴിമതിയിൽ മുങ്ങിക്കുളിച്ച തമിഴ്നാട് സർക്കാറിനെയും താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് ഡി.എം.കെ പ്രസിഡൻറ് എം.കെ. സ്റ്റാലിൻ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനമൊട്ടുക്കും ജില്ല കേന്ദ്രങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
ഇതിെൻറ ഭാഗമായി സേലത്ത് നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിൽ മുഖ്യമന്ത്രി, ഡി.ജി.പി, വിജിലൻസ് ഡയറക്ടർ, മന്ത്രിമാർ തുടങ്ങിയ എല്ലാവരും അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്നു.
33 മന്ത്രിമാരിൽ ഏറ്റവും കൂടുതൽ അഴിമതി നടത്തിയവർ തദ്ദേശമന്ത്രി എസ്.പി. വേലുമണിയും ആരോഗ്യമന്ത്രി സി. വിജയഭാസ്കറുമാണ്. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് തമിഴ്നാട് സർക്കാർ താഴെവീഴും -സ്റ്റാലിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.