ചെന്നൈ: രാജ്യത്തുടനീളം ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾ തുടർന്നാൽ ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡി.എം.കെ യൂത്ത് വിങ് സെക്രട്ടറിയും എം.എൽ.എയുമായ ഉദയ്നിധി സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി ജില്ല കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ധർണ ചെന്നൈ വള്ളുവർകോട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'ഒരു രാഷ്ട്രം, ഒരു ഭാഷ' എന്ന കേന്ദ്ര അജണ്ട അംഗീകരിക്കില്ലെന്നും 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുകയാണ് ഡി.എം.കെയുടെ ലക്ഷ്യമെന്നും ഉദയ്നിധി പ്രസ്താവിച്ചു. ജില്ല കേന്ദ്രങ്ങളിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ പരിപാടികൾക്ക് ഡി.എം.കെ നേതാക്കളും ജനപ്രതിനിധികളും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.