ചെന്നൈ: ബലപ്രയോഗത്തിലൂടെ ഡി.എം.കെയെ പുറത്താക്കിയാണ് തമിഴ്നാട് മുഖ്യമന്ത്രി പളനിസാമി നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചതെന്ന് ആരോപിച്ച് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിെൻറ നേതൃത്വത്തിൽ നിരാഹാര സമരം തുടങ്ങി. സ്റ്റാലിൻ ട്രിച്ചിയിലാണ് നിരാഹാരമിരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ മുന്നിൽ കണ്ട് തമിഴ്നാട്ടിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ഫെബ്രുവരി 18നായിരുന്നു വിശ്വാസ വോെട്ടടുപ്പ്. വിശ്വാസ വോട്ടിന് രഹസ്യ ബാലറ്റ് വേണെമന്ന പ്രതിപക്ഷത്തിെൻറ ആവശ്യം നിരാകരിച്ച് എം.എൽ.എമാരെ ബലം പ്രയോഗിച്ച് പുറത്താക്കി വോെട്ടടുപ്പ് നടത്തിയെന്നും ഇങ്ങനെ നേടിയ ഭൂരിപക്ഷം അംഗീകരിക്കാനാകില്ലെന്നുമാണ് ഡി.എം.കെയുടെ നിലപാട്.
നേരത്തെ, പളനി സാമി നേടിയ വിശ്വാസവോട്ട് റദ്ദാക്കണമെന്ന് ഗവർണർ സി. വിദ്യാസാഗർ റാവുവിനോട് ഡി.എം.കെ ആവശ്യെപ്പട്ടിരുന്നു. അതേസമയം, വിശ്വാസവോട്ട് നേടിയത് ഭരണഘടനാ വിരുദ്ധമായാണെന്ന് കാണിച്ച് ഡി.എം.കെ നൽകിയ ഹരജി ഇന്ന് മദ്രാസ് ഹൈകോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.