ഹൈദരാബാദ്: അഞ്ച് ഇഞ്ച് വലുപ്പമുളള സൂചി ഡ്രൈവറുടെ വയറ്റിൽ നിന്ന് കണ്ടെടുത്തു. അഞ്ച് ഇഞ്ച് നീളമുളള തയ്യൽ സൂചിയായിരുന്നു വയറ്റിൽ കുടുങ്ങിയിരുന്നത്. ഹൈദരാബാദിലെ കിംഗ് കോട്ടി ജില്ല ആശുപത്രി വൈദ്യ വിധാൻ പരിഷത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
ഹൈദരാബാദിൽ നെല്ലകുണ്ടയിൽ താമസിക്കുന്ന ട്രാൻപോർട്ട് വെഹിക്കിൾ ഡ്രൈവറായ മുരളിക്ക് കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനയിലാണ് വയറ്റിൽ നീണ്ട സൂചിയുടെ സാന്നിധ്യം കണ്ടെത്തിയത്. ശേഷം മെഡിക്കൽ സംഘം ശസ്ത്രക്രിയ നടത്തി അഞ്ച് ഇഞ്ച് നീളമുളള സൂചി പുറത്തെടുത്തത്.
വെളളിയാഴ്ച്ച നടന്ന ശസ്ത്രക്രിയക്ക് വെങ്കിടേഷ് , ഡോ.ബൽരാജ് , അനസ്തേഷ്യോളജിസ്റ്റ് ശ്രീമന്ത് എന്നിവരാണ് നേതൃത്വം നൽകിയത്. സൂചി എങ്ങനെയാണ് വയറ്റിൽ അകപ്പെട്ടതെന്ന് മുരളി വെളിപ്പെടുത്താൻ തയ്യാറായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.