വർഗീയ ധ്രുവീകരണത്തിന്​ ക്ഷേമ പ്രവർത്തനങ്ങളുടെ ചെക്ക്​ മേറ്റ്​

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക്​ നടന്നടുക്കുന്ന ആം ആദ്​മി പാർട്ടിക്കിത്​ ജനക്ഷേമ പ്രവ ർത്തനങ്ങൾക്കുള്ള അംഗീകാരം. ഭരണ വിരുദ്ധ വികാരവും ബി.​െജ.പി ഉയർത്തിയ കടുത്ത വർഗീയ ധ്രുവീകരണവും അതിജീവിച്ചാണ്​ അ രവിന്ദ്​ കെജ്​രിവാൾ എന്ന മുൻ ഐ.ആർ.എസ്​ ഉദ്യോഗസ്​ഥ​ൻ ഇന്ദ്രപ്രസ്​ഥത്തിലെ അധികാര കേ​​ന്ദ്രത്തിലേക്ക്​ വീണ്ടു ം കടക്കുന്നത്​.

ഭരണ വിരുദ്ധ തരംഗത്തെ സ്വന്തം ക്ഷേമപ്രവർത്തനങ്ങൾകൊണ്ട്​ മറികടക്കാൻ കഴിഞ്ഞുവെന്നതാണ്​ ആ പ്പ്​ അധികാരമുറപ്പിക്കു​േമ്പാൾ വിലയിരുത്താൻ കഴിയുക. ഇന്ത്യയിലെ ഒരു സംസ്​ഥാനവും നടപ്പാക്കാത്ത ആനുകൂല്ല്യങ്ങ ളും സൗജന്യങ്ങളും തലസ്​ഥാന നഗരിയിലെ ജനങ്ങൾക്ക്​ നൽകിയപ്പോൾ അത്​ വീണ്ടും അധികാരത്തിലേക്കുള്ള വഴിയായി.

സൗജന്യ വെള്ളം, കുറഞ്ഞ നിരക്കിൽ വൈദ്യുതി, സ്​ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യ ബസ്​ യാത്ര തുടങ്ങി നിരവധി ക്ഷേമ പദ്ധതികളാണ്​ കെജ്​രിവാൾ സർക്കാർ നടപ്പാക്കിയത്​. ഇതി​​​​െൻറ പിൻബലത്തിലാണ്​ ​ആപ് അമിത്​ ഷായുടെ നേതൃത്വത്തിൽ ഉയർത്തിയ കടുത്ത വർഗീയ ധ്രുവീകരണത്തെ പോലും അതിജീവിച്ചത്​.

സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ തീച്ചൂളയിൽ മറിഞ്ഞ ഡൽഹി പിടിക്കാൻ ബി.ജെ.പി കണ്ടെത്തിയ ഏക മാർഗം മുസ്​ലിംകളെ രാജ്യദ്രോഹികളായി ചിത്രീകരിച്ചുകൊണ്ടുള്ള വർഗീയ ധ്രുവീകരണം മാത്രമായിരുന്നു. ഷാഹീൻ ബാഗ്​ സമരത്തി​​​​െൻറ പേരിൽ ആപി​െന പ്രതിസ്​ഥാനത്ത്​ നിർത്തി പ്രചരണം അഴിച്ചുവിട്ട ബി.ജെ.പി കെജ്​രിവാളിനെ തീവ്രവാദിയെന്ന്​ പോലും ആക്ഷേപിച്ചു. ആപി​െന പിന്തുണക്കുന്നവർ പാക്കിസ്​താനെയാണ്​ പിന്തുണക്കുന്നതെന്ന്​ വരെ പറഞ്ഞെങ്കിലും അതിനെയെല്ലാം അരവിന്ദ്​ കെജ്​രിവാൾ എന്ന നവ രാഷ്​​്ട്രീയക്കാര​​​​െൻറ വ്യക്തിപ്രഭാവവും ക്ഷേമപ്രവർത്തനങ്ങളുംകൊണ്ട്​ വിദഗ്​ധമായി മറികടക്കുകയാണ്​.
കെജ്​രിവാളിനെയും ആം ആദ്​മി പാർട്ടിയെയും പൂർണ്ണമായും മുസ്​ലിം പക്ഷത്ത്​ നിർത്തി ആക്രമിക്കാനാണ്​ ബി.ജെ.പി ശ്രമിച്ചതെങ്കിൽ അതിനെ ഇരുപക്ഷത്തും നിലയുറപ്പിച്ച്​ മറികടക്കാനാണ്​ കെജ്​രിവാൾ ശ്രമിച്ചത്​.

ഇന്ത്യൻ രാഷ്​ട്രീയത്തിൽ എന്തിനും പോന്ന അതികായനെന്ന്​ സ്വയം കരുതുകയും അണികൾ വിശേഷിപ്പിക്കുകയും ചെയ്​ത അമിത്​ഷായും മോദിയും നേരിട്ട്​ നേതൃത്വം കൊടുത്ത്,​ ഡസൻ കണക്കിന്​ കേന്ദ്ര മന്ത്രിമാർ രംഗം കൊഴുപ്പിച്ച പ്രചരണത്തെ ആം ആദ്​മി എന്ന കൊച്ചുപാർട്ടി മറകടക്കുകയാണെങ്കിൽ ഇന്ത്യൻ രാഷ്​ട്രീത്തിൽ ഇനിയും പ്രതീക്ഷകളുണ്ടെന്നതി​​​​െൻറ സൂചന തന്നെയാണത്​.

2013ൽ കോൺഗ്രസ് പിന്തുണയോടെ നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ആം ആദ്മി ലോക്​പാൽ ബില്ലെന്ന തെരഞ്ഞെടുപ്പ്​ വാഗ്​ദാനം പാലിക്കാൻ കഴിയാത്തതിനാൽ 49 ദിവസങ്ങൾക്ക് ശേഷം രാജിവെച്ചിരുന്നു. പിന്നീട്​ ഒരു വർഷത്തോളം രാഷ്​ട്രപതി ഭരണത്തിൽ കീഴിലായിരുന്ന ഡൽഹിയുടെ മണ്ണിൽ പണിയെടുത്താണ്​ 2015ലെ തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റ്​ നേടി കെജ്​രിവാൾ ഇന്ത്യൻ രാഷ്​ട്രീയത്തിലെ ഷൈനിങ്​ സ്​റ്റാറായത്​.

Tags:    
News Summary - Dominant AAP heads for historic hat-trick win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.