ക്ഷേത്രങ്ങളിലേക്ക് തിരക്കിട്ട് സംഭാവന; അന്വേഷണം തുടങ്ങി

മുംബൈ: 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ റദ്ദാക്കിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ നൂറോളം ക്ഷേത്രങ്ങളിലേക്ക് തിരക്കിട്ട് സംഭാവന. ക്ഷേത്രങ്ങളിലെ സംഭാവനകളിലും ആയിരത്തോളം സഹകരണ ബാങ്കുകളിലെയും ക്രെഡിറ്റ് സൊസൈറ്റികളിലെയും നിക്ഷേപത്തിലുമുണ്ടായ വന്‍ വര്‍ധനയും സര്‍ക്കാര്‍ നിരീക്ഷണത്തില്‍. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയുണ്ടായ നിക്ഷേപങ്ങളും സംഭാവനകളും സംശയാസ്പദമാണെന്ന് മഹാരാഷ്​ട്രയിലെ മുതിര്‍ന്ന മന്ത്രി പറഞ്ഞു.

കണക്കില്‍പ്പെടാത്ത പണം വെളുപ്പിക്കാന്‍ ക്ഷേത്രം അധികാരികളുമായി ധാരണയിലത്തെി സംഭാവന നല്‍കുകയായിരുന്നു. രസീതില്‍ അജ്താത വ്യക്തി സംഭാവന നല്‍കിയെന്നാണ് രേഖപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാരുമായി ബന്ധമുള്ളതും രാഷ്ടീയക്കാര്‍ നിയന്ത്രിക്കുന്നതുമായ സഹകരണ ബാങ്കുകളിലും സമാന സ്ഥിതിയാണ്. കണക്കില്‍പ്പെടാത്ത ലക്ഷക്കണക്കിന് രൂപ സഹകരണ ബാങ്കുകളില്‍ തിരക്കിട്ട് സ്ഥിര നിക്ഷേപമായി ഇടുകയായിരുന്നു. ഇത്തരം ഇടപാടുകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. മിക്ക ബാങ്കുകളിലും കൈകൊണ്ടെഴുതിയാണ് രസീത് നല്‍കുന്നത്. അതിനാല്‍, പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടാകുന്നതിന് മുമ്പത്തെ തീയതിവെച്ചാണ് ഇത്തരക്കാര്‍ അക്കൗണ്ട് തുടങ്ങിയത്. ഇതിന് ബാങ്ക് ജീവനക്കാരുടെ ഭാഗത്തുനിന്ന് സഹായവുമുണ്ടായി. അതിനാല്‍, പെട്ടെന്നുള്ള നിക്ഷേപ വര്‍ധന സമഗ്രമായി പരിശോധിക്കാനാണ് നിര്‍ദേശം.

Tags:    
News Summary - Donations to temples, FD in co-operative banks under government scanner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.