മുംബൈ: മുസ്‌ലിംകൾ മതേതര രാഷ്ട്രീയത്തിൽ കുടുങ്ങരുതെന്നും ഭരണഘടനാപരമായ മതേതരത്വത്തിൽ വിശ്വസിക്കണമെന്നും ആൾ ഇന്ത്യ മജ്‌ലിസെ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) തലവൻ അസദുദ്ദീൻ ഉവൈസി. മുംബൈയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയിലെ മുസ്ലിംകൾക്ക് മതേതരത്വത്തിൽ നിന്ന് എന്താണ് ലഭിച്ചത്? നമ്മൾക്ക് മതേതരത്വത്തിൽ നിന്ന് സംവരണം ലഭിച്ചോ? മസ്ജിദ് തകർത്തവർക്ക് ശിക്ഷ ലഭിച്ചോ? ഇല്ല. ആർക്കും കിട്ടിയില്ല. ഒന്നും' -ഉവൈസി പറഞ്ഞു. രാഷ്ട്രീയ മതേതരത്വത്തിലല്ല ഭരണഘടനാപരമായ മതേതരത്വത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. രാഷ്ട്രീയ മതേതരത്വത്തിൽ കുടുങ്ങരുതെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു -അദ്ദേഹം പറഞ്ഞു. സർക്കാർ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ ബിരുദധാരികളായ മുസ്‌ലിംകൾ 4.9 ശതമാനം മാത്രമേയുള്ളൂ. മിഡിൽ സ്കൂളിൽ 13 ശതമാനം മുസ്ലിം വിദ്യാർത്ഥികളുണ്ട്. മഹാരാഷ്ട്രയിലെ 83 ശതമാനം മുസ്ലിംകളും ഭൂരഹിതരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.