ന്യൂഡൽഹി: കേന്ദ്രമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. തൊഴിലില്ലായ്മയും വില വർധനവും ഇല്ലെന്ന് അവകാശപ്പെടുന്ന ധനമന്ത്രി ഏത് ഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.
'പണപ്പെരുപ്പമില്ലെന്നും തൊഴിലില്ലായ്മ വർധിക്കുന്നില്ലെന്നും വിലക്കയറ്റമില്ലെന്നും അവർ പറയുന്നു. അവർ ഏത് ഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന് എനിക്കറിയില്ല.' -പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി
കൃഷി, എം.എസ്.എം.ഇകൾ, ഗ്രാമവികസനം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകി 2047ൽ 'വികസിത ഭാരത'ത്തിൽ എത്തിച്ചേരാനുള്ള കാര്യങ്ങളാണ് ബജറ്റ് ലക്ഷ്യം വെക്കുന്നതെന്ന് രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ചൂണ്ടിക്കാട്ടിയത്.
രാജ്യത്തിന്‍റെ വികസനത്തിന് സന്തുലിതമായ മുൻഗണനകളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. കൃഷി, എം.എസ്.എം.ഇകൾ, നിക്ഷേപം, കയറ്റുമതി, ഗ്രാമീണ വികസനം, തൊഴിൽ ലഭ്യത, ഗാർഹിക ഉപഭോഗം വർധിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ പുതിയ പദ്ധതികളും പരിഷ്കാരങ്ങളുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.