കെജ്​രിവാളിൻെറ മുഖത്തടിച്ചത്​ എന്തിനെന്ന്​ അറിയില്ല; പശ്ചാത്തപിക്കുന്നുവെന്ന്​ അക്രമി

ന്യൂഡൽഹി: റോഡ്​ഷോക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിൻെറ മുഖത്തടിച്ചതിൽ പശ്​ചാത്തപിക്കുന്നുവ െന്ന്​ അക്രമി. കഴിഞ്ഞ ആഴ്​ചയാണ്​ ഡൽഹിയിലെ റോഡ്​ഷോക്കിടെ കെജ്​രിവാളിനെ ഒരാൾ അടിച്ചത്​. സുരേഷ്​ എന്ന ഇയാളെ ആം ആദ്​മി പാർട്ടി പ്രവർത്തകർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.

എന്തിനാണ്​ അത്​ ചെയ്​ത​െതന്നോ എങ്ങന െ സംഭവിച്ചുവെന്നോ അറിയില്ല. ജയിലിൽ കഴിയു​േമ്പാൾ അന്ന്​ ചെയ്​ത പ്രവൃത്തിയിൽ പശ്​ചാത്തപിച്ചു - സുരേഷ്​ പറഞ്ഞു.

ആം ആദ്​മി പാർട്ടി നേതാക്കളുടെ പെരുമാറ്റത്തിൽ സംതൃപ്​തനല്ലാത്തതിനാലാണ്​ ഇയാൾ കെജ്​രിവാളിനെ മർദിച്ചതെന്നാണ്​ ​െപാലീസ്​ ഭാഷ്യം. ഇയാൾക്ക്​ മറ്റു രാഷ്​ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്ന്​ ​െപലീസ്​ പറഞ്ഞു.

എനിക്ക്​ ഒരു രാഷ്​ട്രീയ പാർട്ടിയുമായും ബന്ധമില്ല. ഇങ്ങനെ ചെയ്യാൻ ആരും ആവശ്യപ്പെട്ടിട്ടുമില്ല. പൊലീസ്​ മാന്യമായാണ്​ പെരുമാറിയത്​. ഞാൻ ചെയ്​തത്​ തെറ്റാണ്​ എന്നു മാത്രമാണ്​ അവർ പറഞ്ഞത്​. - സുരേഷ്​ വ്യക്​തമാക്കി. ​

തുറന്ന എസ്​.യു.വിയിൽ കെജ്​രിവാൾ റോഡ്​ഷോ നടത്തുന്നതിനിടെയാണ്​ സുരേഷ് ബോണറ്റിലേക്ക്​ ചാടിക്കയറി അടിച്ചത്​. ഉടനെ പാർട്ടി പ്രവർത്തകർ ഇയാളെ വളയുകയായിരുന്നു.

Tags:    
News Summary - Don't Know Why I Did It," Says Man Who Slapped Arvind Kejriwal - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.