ന്യൂഡൽഹി: ദേശീയഗാനം സിനിമ തിയേറ്ററിൽ നിർബന്ധമാക്കരുതെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥ സമിതി സർക്കാറിന് ശിപാർശ നൽകാനൊരുങ്ങുന്നു. ഇന്ത്യൻ എക്സ് പ്രസ് ദിനപത്രമാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ദേശീയഗാനം പാടുകയോ അവതരിക്കുകയോ ചെയ്യേണ്ട സ്ഥലങ്ങളും പരിപാടികളും സംബന്ധിച്ച് പഠിക്കുന്നതിനായാണ് കേന്ദ്രസർക്കാർ സമിതിയെ നിയോഗിച്ചത്.
ദേശീയഗാനം പാടുന്നത് സിനിമയുടെ സുഗമമായ കാഴ്ചയെ ഇല്ലാതാക്കും. അത് തിയേറ്ററിനുള്ളിൽ ആശയക്കുഴപ്പത്തിന് കാരണമാവുമെന്നും ഇത് ദേശീയഗാനത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നുമാണ് സമിതി വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 5നാണ് 12 അംഗ സമിതിയെ സർക്കാർ നിയോഗിച്ചത്. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് നിർദേശിച്ചിരുന്നത്.
രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുേമ്പാൾ ആൾ ഇന്ത്യ റേഡിയോ വഴി ദേശീയഗാനാം അവതരിപ്പിക്കാം. ഗവർണർ, ലഫറ്റൻറ് ഗവർണർ എന്നിവർ പെങ്കടുക്കുന്ന സംസ്ഥാന പരിപാടികൾ, ദേശീയ പതാകയേന്തിയുള്ള പരേഡുകൾ, സ്കൂൾ അസംബ്ലി തുടങ്ങിയ സ്ഥലങ്ങളിലും പരിപാടികളിലുമെല്ലാം ദേശീയഗാനം അവതരിപ്പിക്കാമെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്. ബാൻഡ് സംഘത്തിന് ഡ്രം ഉപയോഗിച്ച് ദേശീയഗാനം അവതരിപ്പിക്കുന്നതിനും തടസമില്ല.
പ്രതിരോധം, വിദേശകാര്യം, ശിശു-വനിത വികസനം, മാനവവിഭവശേഷം, പാാർലമെൻററികാര്യം, നിയമം, ന്യൂനപക്ഷക്ഷേമം, വാർത്ത വിനിമയം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് സമിതിയിലുള്ളത്. അഭ്യന്തര മന്ത്രാലയത്തിലെ ബ്രിജ് രാജ് ശർമ്മയാണ് സമിതി തലവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.