ഐസ്വാൾ: മിസോറാമിൽ ബൈക്ക് യാത്രികരിൽ നിന്ന് വൻതോതിൽ ലഹരി പിടികൂടി. ലുൻഗ്ലെയ് ടൗണിൽ വെച്ചാണ് 25 ലക്ഷം വിലവരുന്ന ഹെറോയിനുമായി രണ്ട് ബൈക്ക് യാത്രികരെ പിടികൂടിയത്.
അസം റൈഫിൾസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. 34.94 ഗ്രാം ഹെറോയിനാണ് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതികളെ വിശദമായ അന്വേഷണത്തിനായി എക്സൈസ് ആൻഡ് നാർകോട്ടിക്സ് വകുപ്പിന് കൈമാറിയെന്ന് അസം റൈഫിൾസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, വൻതോതിൽ അടയ്ക്ക കടത്ത് അസം റൈഫിൾസും കസ്റ്റംസും ചേർന്ന് പിടികൂടി. 1.8 കോടി രൂപ വിലവരുന്ന അടയ്ക്കയാണ് ചാംഫായ് ജില്ലയിൽ വെച്ച് അനധികൃതമായി കടത്തുന്നതിനിടെ പിടികൂടിയത്. മ്യാന്മറിൽ നിന്ന് വനമേഖലയിലൂടെ സംസ്ഥാനത്തേക്ക് കടത്തിയതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.