ഹർദ: മദ്യപിച്ച് യൂനിഫോം അഴിച്ച് റോഡിലെ കാഴ്ചക്കാർക്ക് നേരെയെറിഞ്ഞ പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. മധ്യപ്രദേശിലെ ഹർദ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സുശീൽ മാണ്ഡവി എന്ന പൊലീസ് കോൺസ്റ്റബിളിനാണ് സസ്പെൻഷൻ ലഭിച്ചത്. മദ്യപിച്ച് നടത്തിയ പ്രവർത്തികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സസ്പെൻഡ് ചെയ്തത്.
മദ്യപിച്ച പൊലീസ് കോൺസ്റ്റബിളും ഷർട്ടിടാത്ത മറ്റൊരാളും തമ്മിൽ ഹാർദ ടൗണിൽ രതൂക്ഷ തർക്കം നടന്നു. തർക്കത്തിനിടെ കോൺസ്റ്റബിൾ മുട്ടിലിരുന്ന് യൂനിഫോം അഴിക്കുകയും കാഴ്ചക്കാർക്ക് നേരെ എറിയുകയും ചെയ്തു. പിറകെ പാന്റും അഴിച്ചു. അപ്പോഴും തർക്കം തുടരുകയായിരുന്നു.
ആറ് മാസം മുമ്പ് മദ്യപിച്ച് അപകടമുണ്ടാവുകയും മാണ്ഡവിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നെന്നും അതിനു ശേഷഒ അദ്ദേഹം കൗൺസിലിങ്ങിലായിരുന്നെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.