ബംഗളൂരു: ദസറ ആഘോഷ ഭാഗമാവാൻ എത്തുന്നവരുടെ യാത്ര തിരക്ക് പരിഗണിച്ച് കർണാടക ആർ.ടി.സി 2660 പ്രത്യേക ബസ് സർവിസുകൾ അനുവദിച്ചു. ദസറ അവസാനിക്കുന്ന ഈ മാസം 14 വരെയാണ് സർവിസുകൾ. കേരളത്തിലേക്കും പ്രത്യേക സർവിസ് ഉണ്ടാകും.
ബംഗളൂരു കെംപെഗൗഡ ബസ് സ്റ്റേഷൻ, ശാന്തിനഗർ ബി.എം.ടി.സി ബസ് സ്റ്റേഷൻ, മൈസൂരു റോഡ് ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് പ്രത്യേക സർവിസുകൾ പുറപ്പെടുക. ഹൈദരാബാദ്, ചെന്നൈ, ഊട്ടി, സേലം, തിരുച്ചിറപ്പള്ളി, പുതുക്കോട്ടെ, മധുര, പനാജി, ശിർദി, പുണെ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലേക്ക് ബസുകളുണ്ടാകും.
സംസ്ഥാനത്തിനകത്ത് ധർമസ്ഥല, ശൃംഗേരി, ഹൊരനാട്, ശിവമൊഗ്ഗ, മടിക്കേരി, മംഗളൂരു, ദാവനഗരെ, ഗോകർണ, കൊല്ലൂർ, ധാർവാഡ്, ബെലഗാവി, വിജയപുര, കാർവാർ, ബല്ലാരി, ഹൊസപേട്ട്, കലബുറഗി എന്നിവിടങ്ങളിലേക്കും പ്രത്യേക ബസ് സർവിസുകളുണ്ടാകും.
ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് 260 ബസുകളും മൈസൂരുവിന്റെ സമീപത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 400 ബസുകളും പ്രത്യേക സർവിസ് നടത്തും. ബംഗളൂരു വിമാനത്താവളത്തിൽനിന്ന് മൈസൂരുവിലേക്ക് നേരിട്ടുള്ള ഫ്ലൈ ബസ് സർവിസുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.