ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പോപുലർ ഫ്രണ്ടിനും അവരുടെ വിദ്യാർഥി വിഭാഗമായ കാമ്പസ് ഫ്രണ്ടിനുമെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ലഖ്നോ പ്രത്യേക കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ പേരും കുറ്റപത്രത്തിലുണ്ട്.
കഴിഞ്ഞ വർഷമുണ്ടായ ഹാഥറസ് കൂട്ടബലാത്സംഗത്തിനുശേഷം സംഘടന അംഗങ്ങൾ വർഗീയ കലാപത്തിനും ഭീകരതക്കും വഴിമരുന്നിടാൻ ശ്രമിച്ചെന്ന് ഇതിൽ ആരോപിച്ചു. കഴിഞ്ഞ വർഷം ഡൽഹിയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിനായുള്ള ധനസമാഹരണത്തിൽ പോപുലർ ഫ്രണ്ടിെൻറ പങ്ക് ഇ.ഡി അന്വേഷിക്കുന്നുണ്ട്.
കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി കെ.എ. റഊഫ് ശരീഫ്, ട്രഷറർ അതീഖുറഹ്മാൻ, ഡൽഹി കാമ്പസ് ഫ്രണ്ട് ജന. സെക്രട്ടറി മസൂദ് അഹ്മദ്, മുഹമ്മദ് ആലം, സിദ്ദീഖ് കാപ്പൻ എന്നിവരുടെ പേരാണ് കുറ്റപത്രത്തിലുള്ളത്. കുറ്റാരോപിതരായ അഞ്ചുപേരും മാർച്ച് 18ന് ഹാജരാകണമെന്ന് കാണിച്ച് കോടതി സമൻസ് അയച്ചു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.