തെലങ്കാന മന്ത്രിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ്

ഹൈദരാബാദ്: തെലങ്കാന റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡിയുടെ ഹൈദരാബാദിലെ വസതിയിലും ഓഫിസുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി.

സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി 16 ടീമുകൾ ഒരേസമയം റെയ്ഡുകൾ നടത്തുന്നതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്.

അദ്ദേഹത്തിന്റെ വസതി കൂടാതെ ഖമ്മം, ഹൈദരാബാദിലെ നന്ദഗിരി ഹിൽസ് എന്നിവിടങ്ങളിലെ സ്വത്തുക്കൾ ഉൾപ്പെടെ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലും തിരച്ചിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ .

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2023 നവംബറിൽ അദ്ദേഹത്തിന്റെ വസതികളിൽ ഇ.ഡി. സമാനമായ പരിശോധനകൾ നടത്തിയിരുന്നു.

Tags:    
News Summary - ED raids Telangana minister's house and institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.