റായ്പൂർ: ഇൻഡോറിൽ ഒരിടത്തും റായ്പൂരിലെ എട്ട് സ്ഥലങ്ങളിലും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻെറ റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമമനുസരിച്ചാണ് നടപടി. സുഭാഷ് ശർമ എന്നയാൾ ബാങ്കുകളിൽ നിന്ന് വലിയ അളവിൽ പണം തട്ടിയെടുക്കുന്നതായുള്ള ആരോപണത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.
നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് സൂചന. മുഖ്യ പ്രതി സുഭാഷ് ശർമ, അദ്ദേഹത്തിൻെറ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് തെരച്ചിൽ നടന്നത്.
വ്യാജ രേഖകൾ ചമച്ച് വായ്പയിലൂടെയും ഓവർഡ്രാഫ്റ്റ് വഴിയും സുഭാഷ് ശർമ ബാങ്കുകളിൽ നിന്ന് വലിയ അളവിൽ പണം തട്ടിയതായാണ് ആരോപണം. 15 ലക്ഷം രൂപയും വിവിധ രേഖകളും എൻഫോഴ്സ്മെൻറ് പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.