ന്യൂഡൽഹി: അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് 21.6 കോടിയുടെ അനധികൃത പണമിടപാട് കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പരസ്യം, വിപണി ഗവേഷണം, പൊതുജനാഭിപ്രായ വോട്ടെടുപ്പ് സേവനങ്ങൾ എന്നീ ആവശ്യങ്ങൾ കാണിച്ചാണ് ബാങ്കുകൾ വഴി പണം സ്വീകരിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. ഒന്നിലധികം അന്താരാഷ്ട്ര അശ്ലീല വെബ് സൈറ്റുകളുടെ ഉടമകളാണ് ടെക്നീഷ്യസ് ലിമിറ്റഡ്. ഇവരുടെ ഉടമസ്ഥതയിലുള്ള വെബ്സൈറ്റുകളിലൊന്നിനായി ഉത്തർപ്രദേശിലെ നോയ്ഡയിൽ പ്രവർത്തിച്ചിരുന്ന വെബ്കാം സ്ട്രീമിങ് സ്റ്റുഡിയോയുടെ ഉടമകളായ ദമ്പതികളുടെ വസതിയിൽ വെള്ളിയാഴ്ച ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. തുടർന്ന്, ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.