മുംബൈ: നീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ വീട്ടിലും ഓഫിസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി.
വെള്ളിയാഴ്ച രാവിലെ ആറു മുതൽ തുടങ്ങിയ റെയ്ഡ് തുടരുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീട്ടിലും ഓഫീസിലുമായി സംഘം രേഖകൾ പരിശോധിച്ചുവരികയാണ്. കേസിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളുടെയും ഓഫിസുകളിൽ തിരച്ചിൽ നടത്തുന്നുണ്ട്. രാജ് കുന്ദ്രയുടെ വീടും ഓഫിസും ഉൾപ്പെടെ മുംബൈയിലെ 15 സ്ഥലങ്ങളിലും ഉത്തർപ്രദേശിലെ വിവിധയിടങ്ങളിലും കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഇതുവരെ റെയ്ഡ് നടത്തിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പുണെ ജില്ലയിലെ പാവ്‌ന അണക്കെട്ടിന് സമീപമുള്ള വസതിയും ഫാം ഹൗസും ഒഴിയാൻ 2024 സെപ്റ്റംബറിൽ ദമ്പതികൾക്ക് കോടതിയിൽനിന്ന് നോട്ടീസ് ലഭിച്ചിരുന്നു. അതിനിടെ, രാജ് കുന്ദ്രക്കും ഭാര്യ ശിൽപ ഷെട്ടിക്കും നീലച്ചിത്ര നിർമാണത്തിൽ ഒരു ബന്ധവും ഇല്ലെന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.