ഗോവയിൽ ഇ.ഡി സംഘത്തിന് നേരെ ആക്രമണം

പനാജി: ഗോവയിൽ ഇ.ഡി സംഘത്തിന് നേരെ കാസിനോ ഡയറക്ടറുടേയും ജീവനക്കാരുടെയും ആക്രമണം. ശനിയാഴ്ചയാണ് ഇ.ഡി സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ക്രൂയിസ് കാസിനോ പ്രൈഡിൽവെച്ചായിരുന്നു ആക്രമണം. കാസിനോ ഡയറക്ടറും മറ്റ് രണ്ട് ജീവനക്കാരുമാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.

പനാജി പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി വന്നത്. പോലുരി ചെന്ന കേശവ റാവുവെന്ന ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറും ടീമംഗങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. കാസിനോയിൽ മുറികളിൽ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട വിവരം ഗോവ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. കാസിനോ ഡയറക്ടറും ജീവനക്കാരും ചേർന്ന് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും ഇ.ഡി ആരോപിച്ചു. കഴിഞ്ഞ മാസം ഇ.ഡി ഉദ്യോഗസ്ഥരെ ഡൽഹിയിൽവെച്ചും ആക്രമിച്ചിരുന്നു.

ബിജ്‍വാസൻ മേഖലയിൽവെച്ചാണ് ആക്രമണമുണ്ടായത്. തുടർന്ന് ഇ.ഡിയുടെ അഡീഷണൽ ഡറക്ടറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സൈബർ തട്ടിപ്പിൽ അന്വേഷണം നടത്തുന്നതിനിടെയാണ് അന്ന് ഇ.ഡി അംഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. ജനുവരിയിൽ പശ്ചിമബംഗാളിലെ സന്ദേശ്ഖാലയിൽ വെച്ചും ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടിരുന്നു. നോർത്ത് 24 പർഗാന ജില്ലയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.

Tags:    
News Summary - ED team attacked by casino director, staff in Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.