ജയലളിതയുടെ മരണത്തോടെ ആടിയുലഞ്ഞ എ.ഐ.എ.ഡി.എം.കെ കപ്പലിനെ നാല് കൊല്ലത്തോളം പിടിച്ചുനിർത്തുക മാത്രമല്ല, തുടർന്ന് നടന്ന നിർണായക തെരഞ്ഞെടുപ്പിൽ തകർന്നടിയാതെ പിടിച്ചുനിർത്തുകയും ചെയ്തത് എടപ്പാടി പളനി സാമിയെന്ന് ഇ.പി.എസാണ്. 'അമ്മ'യുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം പാർട്ടിയിലുണ്ടായ തെടുങ്കൻ പിളർപ്പുകളെ അതിജീവിക്കുകയും 15 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ സീറ്റുകളിൽ വിജയിക്കുകയും ചെയ്തപ്പോൾ തന്നെ എടപ്പാടി കെ. പളനിസ്വാമിയെന്ന സാധാരണക്കാരെൻറ ഇമേജുള്ള നേതാവ് വിജയിച്ചുകഴിഞ്ഞതാണ്. എടപ്പാടി ബഹളമയമായ അന്തരീക്ഷം സൃഷ്ടിക്കുന്ന നേതാവല്ല. ആക്ടിങ് പേഴ്സൺ എന്ന ഇമേജ് സൃഷ്ടിച്ച് പാർട്ടി അണികൾക്കിടയിലും ജനങ്ങൾക്കിടയിലും സ്റ്റാലിനെ നേരിടാൻ കെൽപുള്ളവൻ തന്നെയാണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. തമിഴക രാഷ്ട്രീയത്തിൽ സ്റ്റാലിെൻറ ഏകപക്ഷീയമായ മുന്നേറ്റമാവില്ല ഇനി, എടപ്പാടിയെ നേരിടാതെ മുന്നോട്ടുപോവാനാവില്ലെന്ന് തീർച്ച.
ബി.ജെ.പിയുമായുള്ള ബന്ധത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്നതും ശശികലയെ എങ്ങെന അകമൊഡേറ്റ് ചെയ്യും എന്നതുമായിരിക്കും തെരഞ്ഞെടുപ്പാനന്തരം എ.ഐ.എ.ഡി.എം.കെ അഭിമുഖീകരിക്കാൻ പോകുന്ന പ്രധാന വെല്ലുവിളി. ബി.ജെ.പി ഉയർത്തിയ സമ്മർദ തന്ത്രങ്ങൾക്ക് പലപ്പോഴും തലവെക്കേണ്ടി വന്ന എടപ്പാടിക്ക് കളി നഷ്ട കച്ചവടമായി മാറിയിരിക്കുകയാണ്. ജയിൽ മോചിതമായി തിരിച്ചുവരുേമ്പാൾ കർണാടക മുതൽ ചെന്നൈ വരെ മുഴുനീെള സ്വീകരണം സംഘടിപ്പിച്ച് ശക്തമായ രാഷ്ട്രീയ പ്രവേശനത്തിെൻറ സൂചന നൽകിയ ശശികല പൊടുന്നനെ നിശബ്ദയായതിന് പിന്നിൽ ബി.ജെ.പിയുടെ സമ്മർദമാണെന്ന് പകൽപോലെ വ്യക്തമാണ്. എന്നാൽ, തൊരെഞ്ഞടുപ്പിന് ശേഷം ശശികല തിരിച്ചെത്താനുള്ള സാധ്യത കൂടതലാണ്. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കടുത്ത വെല്ലുവളിയാവും ഇ.പി.എസിന്. ജയലളിതയുടെ മരണത്തെ തുടർന്ന് നടന്ന ആർ.കെ. നഗർ ഉപരതെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച് ജയിച്ച ടി.ടി.വി ദിനകരന് ഇക്കൊല്ലം കോവിൽപെട്ടി മണ്ഡലത്തിൽ ജയിക്കാനായില്ലെങ്കിലും വോട്ടിങ് ശതമാനം നിർണായകമാവും.
ആർക്കും എപ്പോഴും സമീപിക്കാവുന്ന, കർഷകർക്കിടയിൽനിന്ന് ഉയർന്നുവന്ന സാധാരണക്കാരനായ മുഖ്യമന്ത്രി എന്ന ഇമേജ് എടപ്പാടി പളനിസാമിക്ക് തമിഴ് മക്കളിൽ ഇളക്കം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. തമിഴക രാഷ്ട്രീയത്തിൽ എടപ്പാടി എഴുതി തള്ളാൻ കഴിയാത്ത ശക്തിയാണെന്ന് തെളിയിച്ചിരിക്കുന്നു. ഒ. പന്നീർശെൽവം ഈ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം നേരിടുകയാണ്. ഒ.പി.എസ്-ഇ.പി.എസ് ബലാബലത്തിൽ ഇ.പി.എസ് മേധാവിത്വം നേടിയക്കഴിഞ്ഞതിനാൽ പാർട്ടിയിൽ ഇനി ഒരു തിരിഞ്ഞുനോട്ടം ആവശ്യമായി വരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.