ഇലക്ടറൽ ബോണ്ട് കേസ്: എസ്.ബി.ഐക്കെതിരെ കോടതിയലക്ഷ്യ ഹരജി

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ കോടതിയലക്ഷ്യ ഹരജി. സുപ്രീംകോടതിയിലാണ് ഹരജി സമർപ്പിച്ചത്. 2019 ഏപ്രിൽ 12ന് ശേഷമുള്ള ഇലക്ടറൽ ബോണ്ടുകളെ സംബന്ധിക്കുന്ന വിവരങ്ങൾ എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമീഷന് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് സുപ്രീംകോടതി നൽകിയ സമയപരിധി അവസാനിപ്പിച്ചതിന് പിന്നാലെയാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ഹരജിയുമായി കോടതിയിലെത്തിയത്.

കോടതിയുടെ നിർദേശം എസ്.ബി.ഐ അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, വിവരങ്ങൾ വെളിപ്പെടുത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള എസ്.ബി.ഐ ഹരജിയും കോടതിയുടെ പരിഗണനയിലാണ്. ഇരു ഹരജികളും കോടതി തിങ്കളാഴ്ച പരിഗണിക്കും.

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനാണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്. മാർച്ച് ആറിന് ഇലക്ടറൽ ബോണ്ട് സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും നൽകണമെന്നായിരുന്നു എസ്.ബി.ഐക്ക് ലഭിച്ച നിർദേശം. ഇതിനെതിരെ സമയം ദീർഘിപ്പിക്കണമെന്ന് അഭ്യർഥിച്ച് മാർച്ച് നാലിന് എസ്.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - Electoral bond case: Contempt of court filed against SBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.