Himanta Biswa Sarma

ഡൽഹി കൊലപാതകം ലവ് ജിഹാദ്; രാജ്യം നയിക്കാൻ കരുത്തനായ നേതാവ് ഇല്ലെങ്കിൽ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കും -അസം മുഖ്യമന്ത്രി

ന്യൂഡൽഹി: ഗുജറാത്തിൽ ​ശ്രദ്ധ വാൽകർ കൊലക്കേസ് പ്രചാരണായുധമാക്കി ബി.ജെ.പി. നമ്മുടെ രാജ്യം നയിക്കാൻ കരുത്തനായ നേതാവ് ഇല്ലെങ്കിൽ അഫ്താബ് പൂനവാലയെ പോലുള്ള ക്രിമിനലുകൾ എല്ലാ നഗരത്തിലും ഉണ്ടാകുമെന്നും സമൂഹത്തെ സംരക്ഷിക്കാൻ നമുക്ക് സാധിക്കാതെ വരുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുന്നറിയിപ്പു നൽകി.

ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോഴാണ് രാജ്യം വീണ്ടും നരേന്ദ്രമോദിയെ പോലുള്ള നേതാക്കളെ തേടുന്നതെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലിയിൽ ശർമ ചൂണ്ടിക്കാട്ടി. ഡൽഹി കൊലപാതകത്തിൽ നടന്നത് ലവ് ജിഹാദ് ആണെന്നും അസം മുഖ്യമന്ത്രി ആരോപിച്ചു.

മുംബൈയിൽ നിന്ന് അഫ്താബ് ശ്രദ്ധയെ കൊണ്ടുവന്നത്. ലവ് ജിഹാദിന്റെ പേരിലാണ് ശ്രദ്ധയുടെ ശരീരം 35 കഷണങ്ങളാക്കിയത്. മൃതദേഹം എവിടെയാണ് സൂക്ഷിച്ചത്? ഫ്രിഡ്ജിൽ. ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ചപ്പോൾ തന്നെ അഫ്താബ് മറ്റൊരു യുവതിയുമായി ഫ്ലാറ്റിലെത്തി സഹവാസം തുടങ്ങി. നമ്മുടെ രാജ്യം നയിക്കാൻ ശക്തനായ നേതാവില്ലെങ്കിൽ ഇത്തരം അഫ്താബുമാർ ഓരോ നഗരങ്ങളിൽ നിന്നും ഉയർന്നുവരും. നമ്മുടെ സമൂഹത്തെ സംരക്ഷിക്കാൻ കഴിയാതെ വരും''-ബിശ്വ ശർമ പറഞ്ഞു. അതിനാൽ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകേണ്ടതിന്റെ ആവശ്യം ഇതാണെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Else, Aftab will be born in every city": BJP leader's pitch for PM modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.