ന്യൂഡൽഹി: കോവിഡ്-19 നെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്.ഒ) അംഗങ്ങൾക്ക് മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുക പിൻവലിക്കാൻ അനുമതി. രാജ്യത്ത് ആറ് കോടി ഇ.പി.എഫ് അംഗങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതി കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ഈ തുക തിരിച്ചടക്കേണ്ടതില്ല.
മൂന്നു മാസത്തെ അടിസ്ഥാന ശമ്പളവും ഡി.എയും ചേർന്ന തുകയാണ് പിൻവലിക്കാനാകുക. പിൻവലിക്കുന്ന തുക ഇ.പി.എഫ് അക്കൗണ്ടിലുള്ള തുകയുടെ 75 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല. ഇതിനായി ഇ.പി.എഫ് സ്കീം 1952ൽ ഭേദഗതി വരുത്തി ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. മാർച്ച് 28 മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നു.
ലോക്ഡൗൺ സാഹചര്യം മറികടക്കാൻ പി.എഫ് പിൻവലിക്കൽ നടപടികൾ ത്വരിതപ്പെടുത്താൻ ഇ.പി.എഫ്.ഒ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.