ഉയർന്ന പി.എഫ് പെൻഷൻ: ജനുവരി 31വരെ വിവരം നൽകാം

ന്യൂ​ഡ​ൽ​ഹി: തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​മ്പ​ള​ത്തി​ന് ആ​നു​പാ​തി​ക​മാ​യു​ള്ള ഉ​യ​ർ​ന്ന പി.​എ​ഫ് പെ​ൻ​ഷ​ൻ ല​ഭി​ക്കാ​നു​ള്ള വി​വ​ര​ങ്ങ​ൾ തൊ​ഴി​ലു​ട​മ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ഇ.​പി.​എ​ഫ്.​ഒ 2025 ജ​നു​വ​രി 31ലേ​ക്ക് നീ​ട്ടി. ല​ക്ഷ​ക്ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ൾ ഇ​നി​യും സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. അ​പേ​ക്ഷ​ക്കാ​യി ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഉ​യ​ർ​ന്ന പെ​ൻ​ഷ​നു​വേ​ണ്ടി 2023 ജൂ​ലൈ 11വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 17.49 ല​ക്ഷം പേ​രാ​ണ് അ​പേ​ക്ഷി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ​യും തൊ​ഴി​ലു​ട​മ​ക​ളു​ടെ​യും അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് പ​ല​ത​വ​ണ അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള തീ​യ​തി നീ​ട്ടി​യി​രു​ന്നു. ഇ​ങ്ങ​നെ നീ​ട്ടി​യി​ട്ടും ഓ​പ്ഷ​ൻ/​ജോ​യ​ൻ​റ് ഓ​പ്ഷ​ൻ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി ഇ​നി​യും 3.1 ല​ക്ഷം അ​പേ​ക്ഷ​ക​ൾ തൊ​ഴി​ലു​ട​മ​ക​ളു​ടെ പ​ക്ക​ലു​ള്ള​താ​യി ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നാ​യി തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് ന​ൽ​കു​ന്ന അ​വ​സാ​ന അ​വ​സ​ര​മാ​ണി​തെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

പി.എഫ്, ഇ.എസ്.ഐ പണം ഇ-വാലറ്റുകൾ വഴിയും

ന്യൂ​ഡ​ൽ​ഹി: ഇ.​പി.​എ​ഫ്.​ഒ​യി​ലെ​യും ഇ.​എ​സ്.​ഐ​യി​ലെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കി​യ ശേ​ഷം അ​നു​വ​ദി​ക്കു​ന്ന പ​ണം ഇ-​വാ​ല​റ്റു​ക​ൾ വ​ഴി​യും ല​ഭ്യ​മാ​ക്കു​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി സു​മി​ത ധാ​വ്ര പ​റ​ഞ്ഞു. ഇ​തി​നാ​യി ബാ​ങ്കു​ക​ളു​മാ​യി ച​ർ​ച്ച തു​ട​ങ്ങി​. ഇ​ത് പ്ര​യോ​ഗ​ത്തി​ൽ വ​രു​ത്താ​ൻ പ​ദ്ധ​തി ആ​വി​ഷ്‍ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ.​ടി.​എം വ​ഴി പ​ണം പി​ൻ​വ​ലി​ക്കാ​ൻ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന് നേരത്തെ അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - EPFO extends timeline for employers till January 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.