ന്യൂഡൽഹി: സാമ്പത്തിക സംവരണത്തെ ചോദ്യംചെയ്തുള്ള ഹരജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നാല് വിധിന്യായങ്ങൾ പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ചീഫ് ജസ്റ്റിസിന്‍റെ അവസാന പ്രവൃത്തിദിനമാണ് തിങ്കളാഴ്ച.
ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പാർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.
ആദ്യം വിധിപറഞ്ഞ ജസ്റ്റിസ് ദിനേശ് മഹേശ്വരിയും രണ്ടാമത് വിധി പറഞ്ഞ ജസ്റ്റിസ് ബേല ത്രിവേദിയും സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു. സുപ്രീംകോടതിയിൽ വിധിപ്രസ്താവം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.