ചെന്നൈ: സ്വത്ത് സംബന്ധിച്ച തർക്കത്തിനിടെ അമ്മയെ മകൻ കുത്തിക്കൊലപ്പെടുത്തി. ചെന്നൈ ബെസൻറ് നഗർ ആറാമത് അവന്യുവിലെ രത്നം (63) ആണ് കൊല്ലപ്പെട്ടത്. മകൻ പ്രവീൺ (35) ആണ് പ്രതിയെന്ന് ബെസൻറ് നഗർ പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ൈവകീട്ടാണ് സംഭവം. പാക്കിങ് ടേപ് ഉപയോഗിച്ച് കൈകാലുകൾ കൂട്ടിക്കെട്ടി നെഞ്ചിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. കഴുത്തിൽ ഇലക്ട്രിക് വയർ ചുറ്റിയിരുന്നു. മൃതദേഹം റോയപേട്ട ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. 1976ൽ തിരുച്ചെേങ്കാട് ലോക്സഭ മണ്ഡലത്തിലെ അണ്ണാ ഡി.എം.കെ എം.പിയായിരുന്ന കൊളന്തവേലുവിെൻറ ഭാര്യയാണ് രത്നം.
13 വർഷമായി ലണ്ടനിലായിരുന്ന പ്രവീൺ ഒരു മാസം മുമ്പാണ് ചെന്നൈയിലെത്തിയത്. ചെന്നൈ, സേലം എന്നിവിടങ്ങളിലെ സ്വത്ത് വിൽക്കണമെന്നാവശ്യെപ്പട്ട് പ്രവീൺ അമ്മയോട് വഴക്കിട്ടതായി പൊലീസ് അറിയിച്ചു. ഇക്കാര്യം തിരുപ്പൂരിൽ താമസിക്കുന്ന മകളെ ഫോണിൽ വിളിച്ച് രത്നം അറിയിച്ചിരുന്നു. വിദേശിയെ വിവാഹം കഴിച്ച പ്രവീൺ വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. മാസങ്ങൾക്കു മുമ്പാണ് കൊളന്തവേലു മരിച്ചത്. പ്രതിയെ പിടികൂടാൻ പൊലീസ് ഊർജിത അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.