ചെന്നൈ: മുൻ സി.ബി.ഐ ഉദ്യോഗസ്ഥൻ കെ. രാഗോത്തമാൻ അന്തരിച്ചു. 76 വയസായിരുന്നു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതക കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
രാജീവ് ഗാന്ധി വധക്കേസിൽ സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്‌ഐടി) സിഐഒ ആയിരുന്നു രാഗോത്തമൻ. 'ഗാന്ധീസ് സെൻസേഷണൽ കില്ലിങ്' ഉൾപ്പെടെ ഏതാനും പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. അണ്ണാമലൈ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ രാഗോത്തമൻ 1968ലാണ് സി.ബി.ഐയിൽ സബ് ഇൻസ്പെക്ടറായി ചേരുന്നത്. തെൻറ സേവനകാലത്ത് ഉന്നത രാഷ്ട്രീയക്കാരുടെയടക്കം നിരവധി സുപ്രധാന കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.