പുതുച്ചേരി: മുൻ മുഖ്യമന്ത്രി നാരായണസ്വാമിയെ ഒഴിവാക്കി പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപട്ടിക എ.ഐ.സി.സി പുറത്തുവിട്ടു.
പ്രധാനപ്പെട്ട 14 മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ആദ്യഘട്ട പട്ടിക ചൊവ്വാഴ്ചയാണ് പുറത്തുവിട്ടത്.
അഞ്ച് കോൺഗ്രസ് നിയമസഭാ സാമാജികരും ഒരു ഡി.എം.കെ അംഗവും കാലുമാറിയതിനെത്തുടർന്ന് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട നാരായണസ്വാമി സർക്കാർ ഫെബ്രുവരി 22നാണ് രാജിവെച്ചത്.
നാരായണസ്വാമിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. നാരായണസ്വാമിയോട് കാണിച്ചത് അനീതിയാണെന്നും സീറ്റ് നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
30 നിയമസഭ സീറ്റുകളിൽ 15 എണ്ണത്തിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. സഖ്യകക്ഷിയായ ഡി.എം.കെ 13 സീറ്റുകളിൽ മത്സരിക്കുേമ്പാൾ മറ്റൊരു സഖ്യകക്ഷി രണ്ടു സീറ്റുകളിൽ ജനവിധി തേടും.
സർക്കാർ താഴെ വീണതിന് പിന്നാലെ ബി.ജെ.പിയുടെ അട്ടിമറി നീക്കങ്ങൾ തടയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് ഡി.എം.കെ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ ഡി.എം.കെ നേതൃത്വം കോൺഗ്രസ് ഹൈക്കമാൻഡിനെ അതൃപ്തിയും അറിയിച്ചു.
ഇക്കുറി നാരായണസ്വാമിയുടെ നെല്ലിതോപ് സീറ്റിൽ ഡി.എം.കെയാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.