ഹരിയാനയിലെയും പഞ്ചാബിലെയും മുൻ എം.എൽ.എമാരുടെ വസതികളിൽ ഇ.ഡി റെയ്ഡ്; മദ്യവും വിദേശനിർമിത ആയുധങ്ങളും പിടിച്ചെടുത്തു

ചണ്ഡീഗഢ്: ഹരിയാനയിലെയും പഞ്ചാബി​ലെയും രണ്ട് മുൻ എം.എൽ.എമാരുടെ വസതിയിൽ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ മദ്യവും വിദേശനിർമിത ആയുധങ്ങളും ​വെടിയുണ്ടകളും പണവും പിടിച്ചെടുത്തു. അനധികൃത ഖനനവുമായി ബന്ധപ്പെട്ട്

ഇന്ത്യൻ നാഷനൽ ലോക് ദൾ എം.എൽ.എയായിരുന്ന ദിൽബാഗ് സിങ്, കോൺഗ്രസ് എം.എൽ.എയായിരുന്ന സുരേ​ന്ദർ പൻവാർ എന്നിവരുടെ വീടുകളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്. 100 ബോട്ടിൽ മദ്യവും അഞ്ചുകോടി രൂപയും അനധികൃത വിദേശനിർമിത ആയുധങ്ങളും 300 വെടിയുണ്ടകളുമാണ് ഇവരുടെ വീടുകളിൽ നിന്ന് പിടിച്ചെടുത്തത്.

യമുനനഗറിൽ നിന്നുള്ള മുൻ എം.എൽ.എയാണ് സിങ്. പഹ്‍വ സോണിപത്തിൽ നിന്നുള്ള എം.എൽ.എയും. വ്യാഴാഴ്ച യമുന നഗർ, സോണിപത്ത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഢ്, കർണാൽ തുടങ്ങി 20 കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച ഇ.ഡി റെയ്ഡ് നടന്നത്. മദ്യത്തിനും പണത്തിനും പിന്നാലെ ഇവരുടെ വീടുകളിൽ നിന്ന് അഞ്ചു കിലോ തൂക്കമുള്ള സ്വർണ ബിസ്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. അനധികൃത ഖനിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചതിന് നിരവധി പേർക്കെതിരെ ഹരിയാന പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

റോയൽറ്റി പിരിവ് ലളിതമാക്കുന്നതിനും നികുതിവെട്ടിപ്പ് തടയുന്നതിനുമായി ഹരിയാന സർക്കാർ 2020ൽ കൊണ്ടുവന്ന ഖനനത്തിനായി ബില്ലുകളും സ്ലിപ്പുകളും സൃഷ്ടിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടലായ 'ഇ-രാവണ' എന്ന വ്യാജ പദ്ധതിയാണ് എം.എൽ.എമാർ നടത്തുന്നതെന്ന് അന്വേഷണ ഏജൻസികൾ ആരോപിച്ചിരുന്നു.




Tags:    
News Summary - Ex Haryana MLAs raided, ₹ 5 crore cash, 300 guns, liquor bottles seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.