ഭോപാൽ: ബലാത്സംഗക്കേസിൽ മുൻ യു.പി മന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ ഗായത്രി പ്രജാപതിക്കും കൂട്ടാളികൾക്കും ജീവപര്യന്തം തടവും പിഴശിക്ഷയും വിധിച്ച് കോടതി. പോക്സോ കേസിലാണ് മുൻ മന്ത്രിക്കും രണ്ട് കൂട്ടാളികൾക്കും ശിക്ഷ ലഭിച്ചത്. രണ്ട് ലക്ഷം രൂപ വീതമാണ് പിഴ. ഗായത്രി പ്രജാപതിയുടെ കൂട്ടാളികളായ അശോക് തിവാരി, ആശിഷ് ശുക്ല എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.
തെളിവുകളുടെ അഭാവത്തിൽ കേസിൽ നാല് പ്രതികളെ കോടതി വേറുതേ വിട്ടു. പ്രത്യേക കോടതി ജഡ്ജി പ. കെ റായ് ആണ് ശിക്ഷ വിധിച്ചത്. കാസ് വർമ്മ, രൂപേശ്വർ, അമരേന്ദ്ര സിംഗ് (പിൻ്റു), ചന്ദ്രപാൽ എന്നിവരെയാണ് കോടതി വെറുതേ വിട്ടത്.
ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2014 മുതൽ മന്ത്രിയും കൂട്ടാളികളെ തന്നെ പീഡനത്തിനിരയാക്കുന്നുണ്ടെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ പ്രായപൂർത്തിയാവാത്ത മകളെയും ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചു.
പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയാറാവത്തതിനെ തുടർന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ 2017 മാർച്ചിലാണ് പ്രജാപതി അറസ്റ്റിലാവുന്നത്.
അഖിലേഷ് സർക്കാരിലെ പ്രധാനികളിലൊരാളായിരുന്നു ഗായത്രി പ്രജാപതി. ഗതാഗതവകുപ്പും ഖനന വകുപ്പുമായിരുന്നു ഇയാൾ കൈകാര്യം ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.