ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തിനിടെ ബിഹാറില്‍ പ്ളസ് ടു പരീക്ഷ

പട്ന: ചോദ്യപേപ്പര്‍ ചോര്‍ന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ ബിഹാറില്‍ പ്ളസ് ടു പരീക്ഷകള്‍ ആരംഭിച്ചു. ബയോളജി പരീക്ഷയുടെ ചോദ്യപേപ്പര്‍ സമൂഹമാധ്യമങ്ങളിലൂടെ ചോര്‍ന്നതായി ചില സ്വകാര്യ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍, പേപ്പര്‍ ചോര്‍ച്ച വ്യാജവും അവാസ്തവവുമാണെന്നായിരുന്നു ബിഹാര്‍ സ്കൂള്‍ എക്സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആനന്ദ് കിഷോറിന്‍െറ പ്രതികരണം. മൊത്തം 12,61,793 കുട്ടികളാണ് സംസ്ഥാനത്ത് പ്ളസ് ടു പരീക്ഷയെഴുതുന്നത്. 1,274 കേന്ദ്രങ്ങളില്‍ നടക്കുന്ന പരീക്ഷ ഈമാസം 25ന് അവസാനിക്കും. പരീക്ഷയില്‍ ആശാസ്യമല്ലാത്ത മാര്‍ഗങ്ങള്‍ അവലംബിച്ചതായി കണ്ടത്തെിയ 240 കുട്ടികളെ പുറത്താക്കിയതായും ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

കൃത്യവിലോപത്തിന് രണ്ട് സെന്‍റര്‍ സൂപ്രണ്ടുമാരെയും മൂന്ന് ഇന്‍വിജിലേറ്റര്‍മാരെയും സസ്പെന്‍ഡ് ചെയ്തു.

Tags:    
News Summary - exam scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.