ചെന്നൈ: തമിഴ്നാട്ടിൽ 22 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഡി. എം.കെക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക ്സിറ്റ് പോളിലാണ് ഡി.എം.കെക്ക് 14 സീറ്റും അണ്ണാ ഡി.എം.കെക്ക് മൂന്ന് സീറ്റും പ്രവചിക്കു ന്നത്. അഞ്ചു സീറ്റുകൾ പ്രവചനാതീതവും. ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയെ സംബന്ധിച്ചിടത്തോളം ഉപതെരഞ്ഞെടുപ്പ്ഫലം വളരെ നിർണായകമാണ്. ഇപ്പോഴത്തെ നിലയിൽ എടപ്പാടി പളനിസാമി സർക്കാറിന് ഭരണം നിലനിർത്താൻ എട്ടു സീറ്റുകളിലെങ്കിലും വിജയിക്കണം.
എല്ലാ സീറ്റുകളിലും വിജയിച്ച് ആരുടെയും സഹായമില്ലാതെ അണ്ണാ ഡി.എം.കെ സർക്കാറിനെ മറിച്ചിടുകയെന്ന ലക്ഷ്യത്തോടെയാണ് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രംഗത്തിറങ്ങിയത്. പ്രചാരണരംഗത്ത് കടുത്ത വീറുംവാശിയും പ്രകടമായിരുന്നു.
പുതിയ എക്സിറ്റ് പോൾ ഫലം അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ടി.ടി.വി. ദിനകരൻ പക്ഷത്ത് നിലവിൽ നാല് എം.എൽ.എമാരുണ്ട്. തമീമുൻ അൻസാരി, കരുണാസ് എന്നീ എം.എൽ.എമാരും നിലവിൽ സർക്കാർ വിരുദ്ധ നിലപാടിലാണ്. ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക് മുഴുവൻ സീറ്റുകളിലും വിജയിക്കാനാവാത്തപക്ഷം ഇവരുടെ സഹായത്തോടെ സർക്കാറിനെ മറിച്ചിടാനാവും സ്റ്റാലിൻ ശ്രമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.