ഒരു ഇന്ത്യൻ തലക്ക്​ പകരം നൂറ്​ പാക് ​സൈനികരുടെ തലയറുക്കണം –ബാബാ രാംദേവ്​

ന്യൂഡൽഹി: ഒരു ഇന്ത്യൻ സൈനിക​​െൻറ തലയറുത്താല്‍ പകരം 100 പാക് സൈനികരുടെ തലയറുക്കണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. പതഞ്​ജലി കമ്പനിയുടെ വാർഷികവുമായി ബന്ധപ്പെട്ട്​ നടത്തിയ വാർത്ത സമ്മേളനത്തിലാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. 

ഇന്ത്യന്‍ സൈനികര്‍ക്കു നേരെ പാകിസ്​താന്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതയിൽ മടിച്ചു നില്‍ക്കാതെ പകരം വീട്ടണം. ഇക്കാര്യത്തില്‍ ഇസ്രായേലിനെ നാം മാതൃകയാക്കണമെന്നും രാംദേവ്​ പറഞ്ഞു. വില അൽപം കൂടിയാലും സ്വദേശി ഉൽപന്നങ്ങൾ വാങ്ങണമെന്നും രാംദേവ്​ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ചൊവ്വാഴ്​ചയാണ് ​നിയന്ത്രണ രേഖക്ക്​ സമീപം നടന്ന ആക്രമണത്തില്‍ പാക്​ സൈന്യം രണ്ട്​ ഇന്ത്യൻ സൈനികരുടെ തലയറുത്തത്​. എന്നാൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനിക​​െൻറ തലയറുത്തിട്ടില്ലെന്നും പാകിസ്താനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്നുമാണ്​ പാക് വിദേശ മന്ത്രാലയ വക്താവ് നഫീസ് സകരിയ ട്വിറ്ററിലൂടെ അറിയിച്ചത്​.

Tags:    
News Summary - f Pakistan beheads 1 jawan, must not deter to behead 100 Pakistani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.