ന്യൂഡൽഹി: മുസ്ലിമായതിെൻറ പേരില്‍ വിവേചനവും മാനസിക പീഡനവും നേരിടേണ്ടിവരുന്ന ുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ന്യൂനപക്ഷ കമീഷന് ജെ.എന്‍.യു അധ്യാപികയുടെ പരാതി. സെൻ റർ ഫോര്‍ ദ സ്റ്റഡി ഓഫ് സോഷ്യല്‍ എക്സ്ക്ലൂഷന് ആൻഡ് ഇന്‍ക്ലൂസീവ് പോളിസി (സി.എസ്.എസ്.ഇ.ഐ.പി)യിൽ അസിസ്റ്റൻറ് പ്രഫസറായ റോസിന നസീറാണ് ജെ.എൻ.യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാർ, സി.എസ്.എസ്.ഇ.ഐ.പി ചെയര്പേഴ്സൻ യഗതി ചിന്ന റാവു എന്നിവർക്കെതിരെ പരാതി നൽകിയത്. 2017 മുതലാണ് തനിക്ക് മാനസിക പീഡനം ഏൽക്കേണ്ടിവന്നത്. ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയാണ്.
തേൻറയും കുഞ്ഞിേൻറയും സുരക്ഷിതത്വം ഓര്‍ത്ത് പേടിയുണ്ട്. ജോലി ഉപേക്ഷിച്ച് പോയില്ലെങ്കില്‍ നജീബിനെപ്പോലെ എന്നെ കാണാതാകുന്ന സാഹചര്യം ഉണ്ടായേക്കുമെന്നും ന്യൂനപക്ഷ കമീഷന് അയച്ച പരാതിയിൽ പറയുന്നു.
സംഭവത്തിൽ കമീഷൻ ജെ.എൻ.യു രജിസ്ട്രാർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നിനകം മറുപടി നൽകണമെന്ന് കമീഷൻ ചെയർപേഴ്സൺ സഫറുൽ ഇസ്ലാം നോട്ടീസിൽ വ്യക്തമാക്കി.
നാലു വർഷം ഹൈദരാബാദ് സർവകലാശാലയിൽ അധ്യാപികയായിരുന്ന റോസിന 2013 ലാണ് ജെ.എൻ.യുവിൽ എത്തുന്നത്. 2017 വരേയുള്ള അവരുടെ കാലാവധി യു.ജി.സി 2020 മാര്‍ച്ചുവരെ നീട്ടി നൽകി. എന്നാൽ, 18 മാസമായി തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും റോസിന പറയുന്നു. അതേസമയം, യു.ജി.സിയുടെ പ്രത്യേക പ്രോജക്ടിെൻറ ഭാഗമായാണ് റോസിനയെ നിയമിച്ചതെന്നും സ്ഥിരം ജീവനക്കാരി അല്ലെന്നുമാണ് ജെ.എൻ.യു വിശദീകരണം. അവര്‍ക്ക് ശമ്പളം നല്‍കേണ്ടത് യു.ജി.സി ആണെന്നും ജെ.എൻ.യു അധികൃതർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.