രാജ്കുമാർ കോഹ്‌ലി

പ്രശസ്ത സംവിധായകൻ രാജ്കുമാർ കോഹ്‌ലി അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ രാജ്കുമാർ കോഹ്‌ലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബാത്ത്റൂമിൽ കുഴഞ്ഞു വീണാണ് മരണം. 93 വയസ്സായിരുന്നു.

ഹിന്ദി, പഞ്ചാബി സിനിമകളിലായിരുന്നു പ്രധാനമായും പ്രവർത്തിച്ചിരുന്നത്. നഗീൻ, മുഖാബല, ജാനി ദുശ്മൻ ഏക് അനോഖി കഹാനി തുടങ്ങി 17ഓളം സിനിമകൾ സംവിധാനം ചെയ്തു. 1973ൽ പുറത്തിറങ്ങിയ കഹാനി ഹം സബ്കി ആണ് ആദ്യമായി സംവിധാനം ചെയ്തത്. പഞ്ചാബി ഭാഷയിൽ അടക്കം ഏഴു സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുമുണ്ട്. സുനിൽ ദത്ത്, ധർമേന്ദ്ര, ജീതേന്ദ്ര, ശത്രുഗ്നൻ സിൻഹ എന്നിവരെ നായകരാക്കിയാണ് പ്രധാനമായും സിനിമകൾ ചെയ്തത്.

2002ൽ സണ്ണിഡിയോൾ, അക്ഷയ് കുമാർ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ജാനി ദുശ്മൻ ഏക് അനോഖി കഹാനി ആണ് അവസാനമായി സംവിധാനം ചെയ്തത്. പഞ്ചാബി നടിയും തന്റെ ആദ്യകാല സിനിമകളിലെ നായികയുമായിരുന്ന നിഷി ആണ് ഭാര്യ. അർമാൻ കോഹ്‍ലി, രജനീഷ് കോഹ്‍ലി എന്നിവരാണ് മക്കൾ.

Tags:    
News Summary - Famous director Rajkumar Kohli passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.