വി​ഖ്യാ​ത ഗ​സ​ൽ ഗായകൻ ഭൂപീന്ദർ സിങ് അന്തരിച്ചു

മും​ബൈ: വി​ഖ്യാ​ത ഗ​സ​ൽ ഗാ​യ​ക​ൻ ഭൂ​പീ​ന്ദ​ർ സി​ങ് (82) അ​ന്ത​രി​ച്ചു. കു​ട​ലി​ൽ അ​ർ​ബു​ദം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. നാം ​ഗം ജാ​യേ​ഗ, ദി​ൽ ദൂ​ൻ​ഡ്താ ഹൈ, ​ദോ ദി​വാ​നെ ഷ​ഹ​ർ മേ, ​ഏ​ക് അ​കേ​ല ഹി ​ഷ​ഹ​ർ മേ, ​തോ​ഡി സീ ​സ​മീ​ൻ തോ​ഡാ ആ​സ്മാ​ൻ, ദു​നി​യ ചൂ​തെ യാ​ർ നാ ​ചൂ​തെ, ക​രോ​ഗെ യാ​ദ് തോ ​തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​ണ് ഭൂ​പീ​ന്ദ​ർ സി​ങ്.

അ​മൃ​ത്സ​റി​ൽ ജ​നി​ച്ച ഭൂ​പീ​ന്ദ​ർ ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ​യി​ൽ ഗാ​യ​ക​നും സം​ഗീ​ത​ജ്ഞ​നു​മാ​യാ​ണ് ക​രി​യ​ർ തു​ട​ങ്ങി​യ​ത്. സം​ഗീ​ത സം​വി​ധാ​യ​ക​ൻ മ​ദ​ൻ മോ​ഹ​നാ​ണ് ഭൂ​പീ​ന്ദ​റി​ന്റെ പ്ര​തി​ഭ തി​രി​ച്ച​റി​ഞ്ഞ് മും​ബൈ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. 1964ൽ ​ഹ​ഖീ​ഖ​ത്ത് സി​നി​മ​യി​ൽ പാ​ടി​യാ​യി​രു​ന്നു ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം.

ഗാ​യി​ക മി​ഥാ​ലി സി​ങ് ആ​ണ് ഭാ​ര്യ. ഒ​രു മ​ക​നു​ണ്ട്.

Tags:    
News Summary - Famous ghazal singer Bhupinder Singh passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.