ന്യൂഡല്‍ഹി: പൊതുവിഷയങ്ങളില്‍ ഒന്നിച്ചുനീങ്ങാന്‍ ലക്ഷ്യമിട്ടുകൊണ്ട് കർഷക സംഘടനകളുടെ മൂന്നാം ഐക്യയോഗത്തിലും തീരുമാനമായില്ല. ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നതോടെയാണ് തീരുമാനം ഉണ്ടാകാതിരുന്നത്. ഇതോടെ വീണ്ടും യോഗം വിളിക്കാൻ തീരുമാനിച്ച് ചണ്ഡീഗഢിലെ യോഗം അവസാനിപ്പിച്ചു. അതേസമയം പൊതുതാല്പര്യത്തിനായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന നിലപാടാണ് തങ്ങളുടേതെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കള്‍ വ്യക്തമാക്കി.
സംയുക്ത കിസാൻ മോർച്ചയും പഞ്ചാബിൽ കർഷക സമരങ്ങൾക്ക് നേതൃത്വം നൽകുന്ന എസ്.കെ.എം. രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയുമാണ് ചർച്ചകൾ നടത്തുന്നത്. ഇതിൽ രാഷ്ട്രീയേതര വിഭാഗമാണ് ഇന്ന് ചർച്ചയിൽ നിന്നും വിട്ടുനിന്നത്. കർഷക നേതാവ് ജഗജിത് സിങ് ദല്ലേവാള്‍ നേതൃത്വം നല്‍കുന്ന സംഘടനയാണിത്. ചർച്ചയുടെ തിയ്യതി നിശ്ചയിച്ചത് തങ്ങളോട് ആലോചിക്കാതെയാണ് ആരോപിച്ചായിരുന്നു ദല്ലേവാളും സംഘവും മാറി നിന്നത്. അതേസമയം ദല്ലേവാളിനൊപ്പം സമരത്തിലുണ്ടായിരുന്ന കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെ നേതാവ് സര്‍വന്‍ സിങ് പന്ദേര്‍ ചർക്കജയിൽ പങ്കെടുക്കാനെത്തി.
കര്‍ഷക നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചിരിക്കുന്ന യോഗം വെള്ളിയാഴ്ച നടക്കാനിരിക്കെ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന നിലപാട് ദല്ലേവാള്‍ വിഭാഗം സ്വീകരിച്ചതിനെച്ചൊല്ലിയാണ് കർഷക സംഘടനകൾ തമ്മിലുള്ള തർക്കം മുറുകിയിരിക്കുന്നത്. രാഷ്ട്രീയേതര വിഭാഗത്തിനും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയ്ക്കും കേന്ദ്രയോഗത്തില്‍ പ്രധാന്യം കിട്ടണമെന്നാണ് എസ്.കെ.എമ്മിനെ എതിര്‍ക്കുന്നവരുടെ വാദം. സമരം നടക്കുമ്പോൾ ഇല്ലാതിരുന്ന എസ്.കെ.എം, അവസാന നിമിഷമെത്തി ഗുണഭോക്താക്കളാകുന്നുവെന്നാണ് ഉയർന്നു വരുന്ന ആക്ഷേപം. ദല്ലേവാളിന്റെ നിരാഹാരത്തിന് ശേഷമാണ് കേന്ദ്രം യോഗം വിളിച്ചതെന്നും ദല്ലേവാൾ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.