ജയ്പൂർ: രാജസ്ഥാനിലെ കർഷകന് രണ്ട് മാസത്തേക്ക് വൈദ്യുതി ബില്ലായി ലഭിച്ചത് 3.71 കോടി രൂപ. ഉദയ്പൂരിലെ ജിങ്കലാ ഗ്രാമത്തിലെ കർഷകനായി പേമാരാം പേട്ടലിനാണ് വൻ തുക ബില്ലായി വന്നത്.
പേമാരാം സ്വന്തം കെട്ടിടം ഒാേട്ടാഗാരേജ് നടത്തുന്നതിനായി വാടകക്കും നൽകിയിട്ടുണ്ട്. രണ്ടിനും കൂടിയാണ് വൻ തുക ബില്ല് വന്നത്. അജ്മീർ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡാണ് ബിൽ നൽകിയത്.
രണ്ട് മാസത്തെ വൈദ്യുതി ബിൽ മൂന്ന് കോടി; ഷോക്കടിച്ച് കർഷകൻബിൽവന്നതോടെ രാജസ്ഥാൻ സർക്കാറിെൻറ ഇ-ഗവേൺസ് സെൻററായ ഇ-മിത്രയിലെത്തി പരിശോധിച്ചു. തുടർന്ന് പ്രിൻറിങ്ങിൽ വന്ന തെറ്റാണെന്ന് പറഞ്ഞ് ഇ-മിത്രയിൽവെച്ച് ബിൽ 6,414 രൂപയാക്കി കുറച്ച് കൊടുക്കുകയായിരുന്നു. ഉടൻ തന്നെ ആ തുക അടച്ചുവെന്നും പേമാരാം പറഞ്ഞു. ബില്ല് വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.