ന്യൂഡൽഹി: യു.പിയിൽ ടോൾബൂത്തുകൾ പിടിച്ചെടുത്ത് കർഷകരുടെ പ്രതിഷേധം. ഡൽഹി അതിർത്തിയിലെ ടോൾബൂത്തുകൾ കർഷകർ പിടിച്ചെടുക്കുന്നതിൻെറ ദൃശ്യങ്ങൾ എൻ.ഡി.ടി.വി പുറത്ത് വിട്ടു. ടോൾ കൊടുക്കാതെ വാഹനങ്ങൾ കടത്തിവിടുന്നതും ദൃശ്യങ്ങളിലുണ്ട്.
യു.പിയിലെ ഗൗതംബുദ്ധ നഗറിലെ ടോൾ പ്ലാസകളിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, ഭാരത് കിസാൻ യൂണിയൻെറ പ്രവർത്തകർ കൂട്ടത്തോടെയെത്തി ടോൾ പ്ലാസുകൾ പിടിച്ചെടുക്കുകയായിരുന്നു. ദേശീയപാത-91ലായിരുന്നു സംഭവം.
കർഷകരുമായി പൊലീസ് ചർച്ച നടത്തിയെങ്കിലും അവർ വഴങ്ങിയില്ല. കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിനിടെ ടോൾ പ്ലാസകൾ ഉപരോധിക്കുമെന്നും ട്രെയിൻ തടയുമെന്നും കർഷകർ വ്യക്തമാക്കിയിരുന്നു. ഇതിൻെറ ഭാഗമായാണ് ഗൗതംബുദ്ധ നഗറിലെ ടോൾ പ്ലാസകളിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.