ഭോപാൽ: നാടൻ പശുക്കളെ വളർത്തുന്ന കർഷകർക്ക് പ്രതിമാസം 900 രൂപ നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ. കൃഷിയെക്കുറിച്ചുള്ള നിതി ആയോഗ് ശിൽപശാലയെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കാൻ മധ്യപ്രദേശ് നാചുറൽ അഗ്രികൾച്ചർ ഡെവലപ്മെന്റ് ബോർഡ് രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സ്വാഭാവിക കൃഷിക്ക് നാടൻ പശുക്കൾ അത്യന്താപേക്ഷിതമാണ്. കർഷകർ കുറഞ്ഞത് ഒരു നാടൻ പശുവിനെയെങ്കിലും വളർത്തണം. അത്തരം കർഷകർക്ക് പ്രതിമാസം 900 രൂപ നൽകാനാണ് തീരുമാനം.
നിലവിലെ ഖാരിഫ് വിള സീസണോടെ സംസ്ഥാനത്തെ 5200 ഗ്രാമങ്ങളിൽ പ്രകൃതികൃഷി ആരംഭിക്കും. ഇതുവരെ 1.65 ലക്ഷം കർഷകർ പ്രകൃതി കൃഷിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ചൗഹാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.