ഫൈസലിന് എം.പി സ്ഥാനം തിരികെ നൽകിയതിനെതിരായ ഹരജിക്ക് ലക്ഷം രൂപ പിഴ

ന്യൂ​ഡ​ൽ​ഹി: വ​ധ​ശ്ര​മ കേ​സി​ലെ കു​റ്റ​വും ശി​ക്ഷ​യും കോ​ട​തി മ​ര​വി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന് ല​ക്ഷ​ദ്വീ​പ് എം.​പി സ്ഥാ​നം തി​രി​ച്ചു​കൊ​ടു​ത്ത​തി​നെ​തി​രെ ഹ​ര​ജി സ​മ​ർ​പ്പി​ച്ച യു.​പി അ​ഭി​ഭാ​ഷ​ക​ന് സു​പ്രീം​കോ​ട​തി ഒ​രു ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു.

ബോം​ബെ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന്റെ സ​ത്യ​പ്ര​തി​ജ്ഞ പി​ഴ​ച്ചു​വെ​ന്ന് കാ​ണി​ച്ച് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക്ക് ക​ഴി​ഞ്ഞ​യാ​​ഴ്ച ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​ഞ്ച് ല​ക്ഷം പി​ഴ​യി​ട്ട യു.​പി​യി​ൽ നി​ന്നു​ള്ള അ​ശോ​ക് പാ​ണ്ഡെ എ​ന്ന അ​ഭി​ഭാ​ഷ​ക​നാ​ണ് ജ​സ്റ്റി​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, അ​ര​വി​ന്ദ് കു​മാ​ർ, പ്ര​ശാ​ന്ത് കു​മാ​ർ മി​ശ്ര എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് ഒ​രു ല​ക്ഷം പി​ഴ​യി​ട്ട​ത്. രാ​ഹു​ൽ ഗാ​ന്ധി​ക്ക് എം.​പി സ്ഥാ​നം തി​രി​ച്ചു​ന​ൽ​കി​യ​തി​നെ​തി​രെ പാ​ണ്ഡെ​യു​ടെ ഹ​ര​ജി സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.   

Tags:    
News Summary - Fine of Rs.1 lakh for the petition against the return of MP post to Faisal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.