ബംഗളൂരു: ബംഗളൂരുവിലെ മാളിലെ തിയറ്ററിൽ ദേശീയഗാനത്തിനിടെ എഴുന്നേൽക്കാത്ത സ്ത്രീ കൾ ഉൾപ്പെട്ട നാലംഗ സംഘത്തിനെതിരെ സ്വമേധയാ കേസെടുത്ത് ബംഗളൂരു പൊലീസ്. കഴിഞ്ഞദിവ സം ബംഗളൂരു സുബ്രഹ്മണ്യ നഗർ പൊലീസാണ് നാലുപേർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ ്തത്. ദേശീയഗാനത്തെ അപമാനിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഒക്ട ോബർ 23ന് ബംഗളൂരുവിലെ പി.വി.ആർ ഒാറിയോൻ മാളിലാണ് സംഭവം നടന്നത്. ദേശീയഗാനത്തിനിടെ എഴുന്നേൽക്കാത്ത ദേശവിരുദ്ധരെ പുറത്താക്കുന്നു എന്ന പേരിലുള്ള വിഡിയോ കന്നട നടൻ അരുൺ ഗൗഡ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. തിയറ്ററിലുണ്ടായിരുന്ന അരുൺ ഗൗഡയും മറ്റുള്ളവരും നാലംഗ സംഘത്തെ ചോദ്യം െചയ്യുന്നതും വിഡിയോയിൽ വ്യക്തമായിരുന്നു. രാജ്യത്തിനുവേണ്ടി 52 െസക്കൻഡ് ചെലവഴിക്കാൻ കഴിയാത്തവരാണോ മൂന്നുമണിക്കൂർ നീണ്ട സിനിമ കാണുന്നതെന്നും നിങ്ങൾ പാകിസ്താനി തീവ്രവാദികളാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്.
തമിഴ് സിനിമ ‘അസുര’െൻറ പ്രദർശനത്തിനിടെയാണ് രണ്ടു പുരുഷന്മാർക്കും രണ്ടു സ്ത്രീകൾക്കുമെതിരെ തിയറ്ററിലുണ്ടായിരുന്ന അരുൺ ഗൗഡയും മറ്റുള്ള ചിലരും വാക്കേറ്റത്തിൽ ഏർപ്പെട്ടത്. സിനിമ തുടങ്ങുന്നതിനുമുമ്പ് ദേശീയഗാനം മുഴങ്ങിയപ്പോൾ നാലുപേരും എഴുന്നേറ്റില്ലെന്നും ഇടവേളയായപ്പോൾ തിയറ്ററിലുണ്ടായിരുന്നവർ ഇതിനെ ചോദ്യം ചെയ്യുകയായിരുന്നുവെന്നും പിന്നീട് നാലുപേരെയും പുറത്താക്കുകയായിരുന്നുവെന്നുമാണ് അരുൺ ഗൗഡ പറഞ്ഞിരുന്നത്.
തിയറ്ററിൽ ദേശീയഗാനം വെക്കുന്നത് അതത് സിനിമ തിയറ്ററുകാർക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി വിധി. ദേശീയഗാനം വെക്കുകയാണെങ്കിൽ എഴുന്നേൽക്കാൻ ബാധ്യസ്ഥരാണെന്നും 2018ൽ കേസ് പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, തിയറ്ററിൽ ദേശീയഗാനത്തിനിടെ എഴുന്നേൽക്കാത്തതുകൊണ്ടോ പാടാത്തതുകൊണ്ടോ ഒരാളെ ദേശവിരുദ്ധനാകുമോ എന്ന ചോദ്യവും കേസ് പരിഗണിച്ച ബെഞ്ചിലെ ജസ്റ്റിസ് ചന്ദ്രചൂഡ് ഉന്നയിച്ചിരുന്നു.
തിയറ്ററിലെ വിഡിയോ വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ദേശീയ ഗാനം പ്ലേ ചെയ്തശേഷം ഇടവേളയിൽ തർക്കത്തിലേർപ്പെടുന്ന വിഡിയോയാണ് വൈറലായത്. അതിനാൽതന്നെ ദേശീയഗാനത്തിനിടെയുള്ള തിയറ്ററിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസ് തീരുമാനം. അതേസമയം, സ്ത്രീകൾ ഉൾപ്പെടെ നാലുപേരെയും തീവ്രവാദികളായി മുദ്രകുത്തി പ്രചാരണം നടത്തിയവർക്കെതിരെ ഒരു നടപടിയും െപാലീസ് സ്വീകരിച്ചിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.