അഹ്മദാബാദിലെ ആശുപത്രിയിൽ തീപ്പിടിത്തം; 125 രോഗികളെ ഒഴിപ്പിച്ചു

അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദ് നഗരത്തിലെ 10 നിലയുള്ള രാ​ജസ്ഥാൻ ആശുപത്രിയിൽ തീപ്പിടിത്തം. തുടർന്ന് 125 രോഗികളെ അടിയന്തരമായി ഒഴിപ്പിച്ചു. ഇവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.

നവീകരണത്തിന്റെ ഭാഗമായി ആശുപത്രിയിലെ പല സാധനങ്ങളും കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള നിലയിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെയാണ് തീപ്പിടിത്തമുണ്ടായത്. ഞായറാഴ്ച പുലർച്ചെ 4.30 ഓടെയാണ് ഈ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അഗ്നിശമന സേന സ്ഥല​ത്തെത്തി തീയണച്ചു. ചാരിറ്റബിൾ ട്രസ്റ്റ് ആണ് ​ആശുപത്രി നടത്തുന്നത്.

Tags:    
News Summary - Fire At Ahmedabad hospital, 125 patients evacuated no casualities reported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.