സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം താമസിച്ചിരുന്ന ഹോട്ടലിൽ തീപിടുത്തം

സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം താമസിച്ചിരുന്ന ഹോട്ടലിൽ തീപിടുത്തം

ഹൈദരാബാദ്: ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ പാർക്ക് ഹയാത്ത് ഹോട്ടലിൽ തീപിടുത്തമുണ്ടായി. ഐ.പി.എൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം താമസിച്ചിരുന്ന ഹോട്ടലിലാണ് തീപിടുത്തം. ഹോട്ടലിന്‍റെ ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. തീ ഉയർന്നതോടെ പരിസരത്ത് കനത്ത പുക പടർന്നു. ഇതോടെ ഹോട്ടലിലെ വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും ഭയന്ന് പുറത്തേക്ക് ഓടി.

സംഭവത്തെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തം വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. എസ്.ആർ.എച്ച് ടീം അവരുടെ ഷെഡ്യൂൾ പ്രകാരം ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോയതിന് ശേഷമാണ് അപകടം ഉണ്ടായത്.

Tags:    
News Summary - Fire breaks out at Park Hyatt in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.