ചെന്നൈ: ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനിെൻറ മകനും ചലച്ചിത്രതാരവുമായ ഉദയനിധി സ്റ്റാലിൻ തമിഴ്രാഷ്ട്രീയത്തിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ. ജൂലൈ 15ന് നടക്കുന്ന പരിപാടിയിൽ കാഞ്ചീപുരം ജില്ലയിൽ 15 ഇടങ്ങൾ ഉദയനിധി പതാക ഉയർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കരുണാനിധിയുടെ 95ാം ജന്മദിനത്തോട് അനുബന്ധിച്ച നടക്കുന്ന പരിപാടിയിലാണ് ഉദയനിധി പതാക ഉയർത്തുക.
ഇതാദ്യമായാണ് പാർട്ടി പദവി വഹിക്കാത്ത ഒരാൾ ഡി.എം.കെയിൽ പതാക ഉയർത്തുന്നത്. കരുണാനിധിയുടെ മക്കളായ അഴഗിരിയും സ്റ്റാലിനും കനിമൊഴിയുമെല്ലാം പാർട്ടിയിൽ പദവി ലഭിച്ചതിന് ശേഷമാണ് പതാക ഉയർത്തിയത്. ഇക്കാര്യത്തിൽ ഇളവ് ലഭിക്കുന്നത് ഉദയനിധി സ്റ്റാലിന് മാത്രമാണ്.
നിലവിൽ ഡി.എം.കെ മുഖപത്രമായ മുരശൊലിയുടെ മാനേജിങ് ഡയറക്ടറാണ് ഉദയനിധി സ്റ്റാലിൻ. പാർട്ടി പത്രം തന്നെയാണ് ഉദയനിധിയുടെ രാഷ്ട്രീയം പ്രവേശനം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. നേരത്തെ തന്നെ തമിഴ്നാട് രാഷ്ട്രീയത്തിൽ എത്താനുള്ള ശ്രമങ്ങൾ ഉദയനിധി നടത്തിയിരുന്നുവെങ്കിലും അഴഗിരിയുടെ എതിർപ്പാണ് പലപ്പോഴും തടസമായത്. ഇപ്പോൾ തമിഴ്നാട് രാഷ്ട്രീയത്തിൽ അഴഗിരി അത്ര ശക്തനല്ല. ഭരണപക്ഷവും ദുർബലമാണ്. ഇൗ സാഹചര്യം മുതലാക്കി തമിഴ്നാട് രാഷ്്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കാനാണ് ഉദയനിധിയുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.