ഭോപാൽ: മധ്യപ്രദേശിൽ 60കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. സിംഗ്രൗലി ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
സിംഗ്രൗലിയിൽ റെയിൽവേ ക്രോസിന് സമീപത്തുകൂടെ 60കാരി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. മദ്യപിച്ചെത്തിയ അഞ്ചുപേർ വയോധികയെ പിടികൂടുകയും കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
അക്രമത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന് വയോധിക തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.
'വീട്ടിലേക്ക് പോകുന്നതിനിടെയാണ് സ്ത്രീക്ക് നേരെ ആക്രമണം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ അന്വേഷണം ആരംഭിക്കുകയും അഞ്ചുേപരുടെ അറസ്റ്റ് രേഖെപ്പടുത്തുകയും ചെയ്തു' -സിംഗ്രൗലി െപാലീസ് സൂപ്രണ്ട് അനിൽ സൊൻകാർ പറഞ്ഞു.
ഇൗ മാസം ആദ്യം 50കാരിയായ രോഗിയെ സർക്കാർ ആശുപത്രിയിലെ വാർഡ് ബോയ് ബലാത്സംഗം ചെയ്തിരുന്നു. മധ്യപ്രദേശിൽ ഇൻഡോറിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.